വീടിനോട് ചേര്‍ന്ന കടക്ക് തീപ്പിടിച്ചു; നാല് ലക്ഷം രൂപയുടെ നഷ്ടം
BY Sumeera SMR2 Feb 2016 5:57 AM GMT
Sumeera SMR2 Feb 2016 5:57 AM GMT
മട്ടാഞ്ചേരി: ചെറളായിയില്‍ വീടിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന കടക്ക് തീപ്പിടിച്ചു. ചെറളായി സദാനന്ദ പൈയുടെ ഇസ്തിരി കടയിലാണ് തീപ്പിടിത്തമുണ്ടായത്.
അവധി ദിവസമായതിനാല്‍ കൂടുതല്‍ വസ്ത്രങ്ങള്‍ ഇസ്തിരിയിടേണ്ടതായി വന്നതിനെ തുടര്‍ന്ന് ഞായറാഴ്ച രാത്രി പതിനൊന്നര മണിയോടെയാണ് സദാനന്ദന് മുകളിലെ നിലയില്‍ ഉറങ്ങാന്‍ പോയത്. ഒന്നരയോടെ നാട്ടുകാര്‍ തീയും പുകയും ഉയരുന്നത് കണ്ട് ബഹളം വച്ചതിനെ തുടര്‍ന്ന് ഇറങ്ങി വന്നപ്പോഴാണ് തീപ്പിടിത്തം കണ്ടത്. തിടുക്കത്തില്‍ ഇറങ്ങുന്നതിനിടെ വീണ് സദാനന്ദന്റെ കൈക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ബാങ്കില്‍ അടക്കാന്‍ സൂക്ഷിച്ച പണവും ഗൃഹോപകരണങ്ങളും ഇസ്തിരിയിടാനായി ഏല്‍പ്പിച്ച നിരവധി വസ്ത്രങ്ങളും കത്തി നശിച്ചു. ഏകദേശം നാല് ലക്ഷം രൂപയുടെ നഷ്ടമുള്ളതായി കണക്കാക്കുന്നു. മട്ടാഞ്ചേരിയില്‍ നിന്നെത്തിയ അഗ്നിശമന സേനാംഗങ്ങളാണ് തീയണച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീ പ്പിടുത്തത്തിന് കാരണമെന്നാണ് നിഗമനം.

Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT