Pathanamthitta local

വീടിനു മുമ്പില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്കുകള്‍ അഗ്്‌നിക്കിരയാക്കി



ഏനാത്ത്: വീടിന്റെ കാര്‍പോര്‍ച്ചില്‍ ഇരുന്ന ബൈക്കുകള്‍ അജ്ഞാതസംഘം തീയിട്ട് നശിപ്പിച്ചു. ഇന്നലെ പുലര്‍ച്ചെ രണ്ടോയാണ് സംഭവം. ഏനാത്ത് ചരുവിളയില്‍ മുഹമ്മദ് സാലിയുടെ വീട്ടിലെ കാര്‍പോര്‍ച്ചിലെ ബൈക്കുകളാണ് കത്തി നശിച്ചത്. രണ്ട് ബൈക്കുകള്‍ പൂര്‍ണ്ണമായും തൊട്ടടുത്ത് പാര്‍ക്ക് ചെയ്തിരുന്ന അയല്‍വാസി മകളുവിള വീട്ടില്‍ സയ്യിദ് മഷ്ഹൂദിന്റെ ബൈക്ക് ഭാഗികമായും കത്തി നശിച്ചു. കാര്‍പ്പോര്‍ച്ചിന്റെ മുകള്‍ഭാഗവും അഗ്‌നിക്കിരയായി. ഏനാത്ത് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Next Story

RELATED STORIES

Share it