palakkad local

വീടിനു മുന്നില്‍ നിര്‍ത്തിയിട്ട സ്വകാര്യ ബസ് കത്തിനശിച്ചു



ചെര്‍പ്പുളശ്ശേരി: പനമണ്ണയില്‍ വീടിനു മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന സ്വകാര്യ ബസ് കത്തിനശിച്ചു. ബസ് ഓണര്‍ മച്ചിങ്കല്‍തൊടി കുട്ടി മൊയ്തുവിന്റെ ഉടമസ്ഥതയിലുള്ള ഒറ്റപ്പാലം-ചെര്‍പ്പുള്ളശ്ശേരി റൂട്ടിലോടുന്നഎംടികെ ബസ്സാണ് കത്തിനശിച്ചത്. സീറ്റ്, അപ്പോസറി, ബോഡി ഉള്‍പ്പടെ ബസ്പൂര്‍ണമായും കത്തിനശിച്ചു. ഇന്നലെ പുലര്‍ച്ചെ രണ്ടു മണിയോടെയാണു സംഭവം. ബസ് കത്തുന്നതു കണ്ട് അതുവഴിവന്ന യാത്രക്കാര്‍ വീട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. പോലിസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തിയെങ്കിലും ബസ് കത്തി നശിക്കുകയായിരുന്നു. കാരണംഅറിവായിട്ടില്ല. അന്വേഷണം നടത്തുമെന്ന് ഒറ്റപ്പാലം പോലിസ് പറഞ്ഞു.
Next Story

RELATED STORIES

Share it