വീടിനുള്ളില്‍ മരിച്ചുക്കിടന്ന സ്ത്രീയുടെ മൃതദേഹം തെരുവുനായ്ക്കള്‍ കടിച്ചുകീറി
BY Jesla JSL20 Dec 2017 11:50 AM GMT
X
Jesla JSL20 Dec 2017 11:50 AM GMT
ആലപ്പുഴ: വീടിനുള്ളില്‍ മരിച്ചുകിടന്ന സ്ത്രീയുടെ മൃതദേഹം തെരുവ് നായ്ക്കള്‍ കടിച്ചുകീറി. ആലപ്പുഴയിലെ മാവേലിക്കരയിലാണ് സംഭവം. മരണം നടന്ന് 10 ദിവസത്തിന് ശേഷമാണ് സമീപവാസികള്‍ സംഭവം അറിയുന്നത്. മാവേലിക്കരക്ക് സമീപം അറുന്നൂറ്റിമംഗലത്തുള്ള വീട്ടില്‍ തനിച്ച് താമസിക്കുകയായിരുന്ന സരസ്വതിയുടെ മൃതദേഹമാണ് തെരുവുനായ്ക്കള്‍ കടിച്ചുകീറിയത്.
65കാരിയായ സരസ്വതി അടുപ്പില്‍നിന്ന് തീപടര്‍ന്ന് പൊള്ളലേറ്റാണ് മരിച്ചതെന്നാണ് കരുതുന്നത്. ഏതാനും ദിവസമായി തെരുവുനായ്ക്കള്‍ സരസ്വതിയുടെ വീടിനുള്ളില്‍ കയറിയിറങ്ങുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഇതിനേ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വികൃതമായ നിലയിലുള്ള മൃതദേഹം കണ്ടെത്തിയത്. ഉടനേ അയല്‍വാസികള്‍ ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു.
പരിശോധനയില്‍ മൃതദേഹം തെരുവുനായ്ക്കള്‍ കടിച്ചുകീറിയതായും വ്യക്തമായി. മൃതദേഹത്തിന് 10 ദിവസത്തിലധികം പഴക്കമുണ്ടെന്നാണ് റിപ്പോര്‍ട്ട്. മാവേലിക്കര എസ്ഐയുടെ നേതൃത്വത്തിലുള്ള പൊലിസ് സംഘമെത്തി പരിശോധന നടത്തി.
പാചകം ചെയ്യുന്നതിനിടെ പൊള്ളലേല്‍ക്കുകയായിരുന്നെന്നാണ് പൊലിസിന്റെ നിഗമനം. മൃതദേഹം വീടിന് സമീപത്ത് സംസ്കരിച്ചു.

Next Story
RELATED STORIES
ഐഎസ്എല്‍ കിരീട മോഹം പൊലിഞ്ഞു; പ്ലേ ഓഫില്‍ ഒഡീഷയോട് തോറ്റ്...
19 April 2024 6:38 PM GMTരാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMT