ernakulam local

വീടിനകത്ത് കയറി വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമം



വൈപ്പിന്‍: നാല്‍പ്പത്തിയൊന്നു കാരിയും നാലു മക്കളുടെ മാതാവുമായ വീട്ടമ്മയെ കടന്ന് പിടിക്കുകയും  മാനഹാനി വരുത്തുകയും ചെയ്ത യുവാവിനെതിരേ ഞാറക്കല്‍ പോലിസ് ബലാല്‍സംഗത്തിനു കേസെടുത്തു. മാലിപ്പുറം വളപ്പ് ആര്‍എംപി കനാല്‍ ഭാഗത്ത് ഷിബു എന്നയാള്‍ക്കെതിരേയാണ് കേസെടുത്തത്. ഉച്ചസമയത്ത് വീട്ടമ്മ വീടിനകത്ത് വിശ്രമിക്കുന്നതിനിടയി ല്‍ യുവാവ് അകത്ത് പ്രവേശിക്കുകയും കട ന്ന്  പിടിക്കുകയുമായിരുന്നുവെന്ന് പോലിസ് അറിയിച്ചു. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് വീട്ടമ്മ എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. മൊഴിയെടുത്ത ശേഷമാണ് പോലിസ് കേസെടുത്തിട്ടുള്ളത്. പ്രതിയെ അറസ്റ്റ് ചെയ്തിട്ടില്ല. ഇയാള്‍ ഒളിവിലാണെന്ന് പോലിസ് അറിയിച്ചു.
Next Story

RELATED STORIES

Share it