വി സുരേന്ദ്രന്‍പിള്ള ജെഡിയു വൈസ് പ്രസിഡന്റ്

തിരുവനന്തപുരം: ജനതാദള്‍ (യു) സംസ്ഥാന വൈസ് പ്രസിഡന്റായി മുന്‍ മന്ത്രി വി സുരേന്ദ്രന്‍പിള്ളയെ തിരഞ്ഞെടുത്തു. സംസ്ഥാന പ്രസിഡന്റ് എം പി വീരേന്ദ്രകുമാര്‍ ആണ് സുരേന്ദ്രന്‍പിള്ളയെ നാമനിര്‍ദേശം ചെയ്തത്.

നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് സുരേന്ദ്രന്‍പിള്ള ജെഡിയുവില്‍ എത്തിയത്. കേരളാ കോണ്‍ഗ്രസ്-സ്‌കറിയ തോമസ് വിഭാഗത്തിലായിരുന്ന സുരേന്ദ്രന്‍പിള്ള എല്‍ഡിഎഫില്‍ സീറ്റ് ലഭിക്കാതെ വന്നതോടെയാണ് യുഡിഎഫിലേക്ക് ചേക്കേറിയത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ നേമത്ത് യുഡിഎഫ് സ്ഥാനാര്‍ഥിയായി മല്‍സരിച്ചെങ്കിലും മൂന്നാംസ്ഥാനത്ത് എത്താനേ സാധിച്ചിരുന്നുള്ളൂ.
Next Story

RELATED STORIES

Share it