kasaragod local

വി വി രമേശന്‍ എല്‍.ഡി.എഫ്, അഡ്വ. ഖാലിദ് യു.ഡി.എഫ്, ചെയര്‍മാന്‍ സ്ഥാനാര്‍ഥികള്‍

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരസഭാ തിരഞ്ഞെടുപ്പില്‍ നടക്കാനിരിക്കുന്നത് തീപാറുന്ന പോരാട്ടം. യു.ഡി.എഫ്. ഭരിക്കുന്ന നഗരസഭ പിടിച്ചെടുക്കാന്‍ സി.പി.എം. ജില്ലാ കമ്മിറ്റിയംഗം വി വി രമേശന്റെ നേതൃത്വത്തിലാണ് എല്‍.ഡി.എഫ് രംഗത്തുള്ളത്. രമേശനാണ് എല്‍.ഡി.എഫിന്റെ ചെയര്‍മാന്‍ സ്ഥാനാര്‍ഥി. മുന്‍ നഗരസഭാ ചെയര്‍മാനായിരുന്ന അഡ്വ. എന്‍ എ ഖാലിദാണ് യു.ഡി.എഫിന്റെ ചെയര്‍മാന്‍ സ്ഥാനാര്‍ഥി. കഴിഞ്ഞ ഭരണ സമിതിയില്‍ ഹസീനാ താജുദീന്റെ ചെയര്‍പേഴ്‌സണ്‍ സ്ഥാനം നഷ്ടപ്പെടുത്തുന്നതിന് ഖാലിദ് ശ്രമിച്ചിരുന്നതായി ആക്ഷേപമുയര്‍ന്നിരുന്നു. ഹസീന ഉള്‍പ്പെടെയുള്ളവര്‍ അഡ്വ. എന്‍ എ ഖാലിദിനെ സ്ഥാനാര്‍ഥിയാക്കരുതെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

മുന്‍ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാനായ എം പി ജാഫര്‍ മല്‍സരിക്കുന്ന രണ്ടാം വാര്‍ഡില്‍ ലീഗിനെതിരേ മുന്‍ കൗണ്‍സിലര്‍ റമദാന്‍ ആറങ്ങാടി മല്‍സരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇപ്പോഴത്തെ വൈസ് ചെയര്‍മാന്‍ പ്രഭാകരന്‍ വാഴുന്നോറടി സ്വതന്ത്രനായി 14ാം വാര്‍ഡില്‍ ജനവിധി തേടും. കാഞ്ഞങ്ങാട്ടെ വിവാദ ബാറിന് ലൈസന്‍സ് നല്‍കിയ വിഷയത്തില്‍ പ്രഭാകരന്‍ വാഴുന്നോറടിയെ കോണ്‍ഗ്രസില്‍നിന്ന് പുറത്താക്കിയിരുന്നു. മുന്‍ ചെയര്‍പേഴ്‌സണ്‍ സി ശ്യാമള 11ാം വാര്‍ഡില്‍നിന്നും ടി വി ഷൈലജ 14ാം വാര്‍ഡിലും യു.ഡി.എഫ് സ്ഥാനാര്‍ഥിയായി മല്‍സരിക്കും. കൗണ്‍സിലറായ ടി എച്ച് സുബൈദ ലീഗിനെതിരേ മല്‍സരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ഭരണസമിതിയില്‍ ബാ ര്‍ ലൈസന്‍സ് നല്‍കിയ വിഷയത്തില്‍ ലീഗ് സംസ്ഥാന കമ്മിറ്റി അച്ചടക്ക നടപടിയെടുത്തിന്റെ പേരിലാണ് ചെയര്‍പേഴ്‌സണായ ഹസീനാ താജുദീന് സ്ഥാനം രാജിവയ്‌ക്കേണ്ടി വന്നത്.

ഇതേത്തുടര്‍ന്ന് ഏകാംഗം മാത്രമുള്ള സോഷ്യലിസ്റ്റ് ജനതയിലെ കെ ദിവ്യയാണ് ചെയര്‍പേഴ്‌സണായത്.  എന്നാല്‍ നഗരത്തിലെ ഒരു കച്ചവട സ്ഥാപനത്തിന് കെട്ടിട നമ്പര്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ ലീഗ് കൗണ്‍സിലര്‍മാര്‍ ചെയര്‍പേഴ്‌സണെതിരേ പരസ്യമായി രംഗത്തെത്തിയിരുന്നു.
Next Story

RELATED STORIES

Share it