വി രാജേന്ദ്ര ബാബു മേയര്‍; വിജയ ഫ്രാന്‍സിസ് ഡെ. മേയര്‍

കൊല്ലം: കൊല്ലം കോര്‍പറേഷന്‍ മേയറായി  സിപിഎമ്മിലെ അഡ്വ. വി രാജേന്ദ്ര ബാബു തിരഞ്ഞെടുക്കപ്പെട്ടു. 55 അംഗ കോര്‍പറേഷനില്‍ 36 വോട്ടുകള്‍ നേടിയാണ് രാജേന്ദ്ര ബാബു വിജയിത്. യുഡിഎഫിലെ എ കെ ഹഫീസ് 16 വോട്ടുകള്‍ നേടി. ഒരു എസ്ഡിപിഐ അംഗവും ബിജെപിയിലെ രണ്ടംഗങ്ങളും വിട്ടുനിന്നു. ഡെപ്യൂട്ടി മേയറായി സിപിഐയിലെ വിജയ ഫ്രാന്‍സിസ് തിരഞ്ഞെടുക്കപ്പെട്ടു.
വി രാജേന്ദ്രബാബു ഉളിയക്കോവില്‍ ഡിവിഷനില്‍ നിന്നാണ് തിരഞ്ഞെടുക്കപ്പെട്ടത്.  2010ല്‍  എട്ട് മാസം കൊല്ലം മേയറായിരുന്നതിന്റെ അനുഭവ സമ്പത്തുമായാണ്  രാജേന്ദ്ര ബാബുഎത്തുന്നത്. കഴിഞ്ഞ ഭരണസമിതിയില്‍ പൊതുമരാമത്ത് സ്ഥിരംസമിതി അധ്യക്ഷനായിരുന്നു. കേരള സര്‍വകലാശാല യൂനിയന്‍ ചെയര്‍മാന്‍, കൊല്ലം എസ്എന്‍ കോളജ് യൂനിയന്‍ ചെയര്‍മാന്‍ എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്.  ഉളിയക്കോവില്‍ ഈസ്റ്റ് ഡിവിഷനില്‍ സുരേഷ്ബാബുവിനെ 750 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് രാജേന്ദ്രബാബു വിജയിച്ചത്. ഇത് മൂന്നാം തവണയാണ് രാജേന്ദ്രബാബു കൗണ്‍സിലില്‍ എത്തുന്നത്.
മങ്ങാട് ഡിവിഷനില്‍ നിന്നാണ് വിജയമ്മ ഫ്രാന്‍സിസ് ജയിച്ചത്. സിപിഐ അറുനൂറ്റിമംഗലം ബ്രാഞ്ച് കമ്മിറ്റി അംഗവും മഹിളാ സംഘം മങ്ങാട് ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുമാണ്. മങ്ങാട് സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ്, മഹിളാ സംഘം ജില്ലാ കമ്മിറ്റി അംഗം എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it