വി ഭാസ്‌കരന്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍

തിരുവനന്തപുരം: സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറായി കോഴിക്കോട് പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജി വി ഭാസ്‌കരനെ നിയമിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. കെ ശശിധരന്‍ നായര്‍ വിരമിച്ച ഒഴിവിലേക്കാണു നിയമനം. ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള 20 ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യമായി അരി നല്‍കുന്ന പദ്ധതി ഏപ്രില്‍ ഒന്നിന് ആരംഭിക്കും. ഇതിന്റെ തുടര്‍നടപടികള്‍ക്ക് മന്ത്രി അനൂപ് ജേക്കബിനെ ചുമതലപ്പെടുത്തി. ബജറ്റില്‍ പ്രഖ്യാപിച്ചതാണു പദ്ധതി. മന്ത്രിസഭ ഇതിന് അംഗീകാരം നല്‍കി ഉത്തരവിറക്കിയാലേ ഏപ്രില്‍ ഒന്നുമുതല്‍ സൗജന്യ അരിവിതരണം ചെയ്യാനാവൂ. മാര്‍ച്ച് ആദ്യം തിരഞ്ഞെടുപ്പ് പ്രഖ്യാപനം വരാനിടയുണ്ട്. മന്ത്രിസഭാ തീരുമാനം നീണ്ടാല്‍ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തില്‍ കുരുങ്ങി പദ്ധതി മുടങ്ങും. അതിനാലാണ് ഇപ്പോള്‍ ഇക്കാര്യം മന്ത്രിസഭ ചര്‍ച്ചചെയ്ത് അംഗീകരിച്ചത്.
Next Story

RELATED STORIES

Share it