Flash News

വി ടി ബല്‍റാമിനെ ചോദ്യം ചെയ്യണം: കുമ്മനം

വി ടി ബല്‍റാമിനെ ചോദ്യം ചെയ്യണം: കുമ്മനം
X

തിരുവനന്തപുരം: ആര്‍എംപി നേതാവ് ടി പി ചന്ദ്രശേഖരന്റെ കൊലപാതക ഒത്തു തീര്‍പ്പാക്കിയതാണെന്ന് വെളിപ്പെടുത്തിയ വി ടി ബല്‍റാം എംഎല്‍എയെ ചോദ്യം ചെയ്യണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് ഡിജിപിക്കും ചീഫ് സെക്രട്ടറിക്കും പരാതി നല്‍കുമെന്നും കുമ്മനം പറഞ്ഞു. ബല്‍റാമിന്റെ വെളിപ്പെടുത്തല്‍ ഗൗരവമുള്ളതാണ്. ആദര്‍ശ രാഷ്ട്രീയത്തിന് പ്രാധാന്യം നല്‍കുന്നുണ്ടെങ്കില്‍ ബല്‍റാം ചോദ്യം ചെയ്യലിന് സ്വമേധയാ ഹാജരാകണമെന്നും അല്ലാത്ത പക്ഷം ബല്‍റാമിനെതിരേ കേസെടുത്ത് അന്വേഷണം നടത്തണമെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it