വി കെ സിങിന്റെ 'പട്ടി' പരാമര്‍ശം: ഡല്‍ഹി പോലിസിന് നോട്ടീസ്

ന്യൂഡല്‍ഹി: ദലിത് ബാലന്മാരെ പട്ടികളോട് ഉപമിച്ചതിനു മന്ത്രി വി കെ സിങിനെതിരേ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള പരാതി കീഴ്‌ക്കോടതി തള്ളിയതിനെതിരേ സമര്‍പ്പിച്ച ഹരജിയില്‍ അഡീഷനല്‍ സെഷന്‍സ് കോടതി ഡല്‍ഹി പോലിസിനു നോട്ടീസ് അയച്ചു. ഹരിയാനയിലെ ദലിത് കുഞ്ഞുങ്ങളെ ചുട്ടുകൊന്ന സംഭവവുമായി ബന്ധപ്പെട്ട് വി കെ സിങ് 'പട്ടികള്‍' എന്ന പരാമര്‍ശം നടത്തിയെന്നാണ് പരാതി. അഭിഭാഷകനായ സത്യപ്രകാശ് ഗൗതമാണ് ഹരജി സമര്‍പ്പിച്ചത്. ഈ മാസം 16ന് അന്തിമവാദം കേള്‍ക്കും. വി കെ സിങ് ദലിത് സമുദായത്തെ പ്രസ്താവനയിലൂടെ മുറിവേല്‍പിച്ചുവെന്ന് സത്യപ്രകാശ് ഗൗതം കുറ്റപ്പെടുത്തി. 'ആരെങ്കിലും പട്ടിയെ കല്ലെറിഞ്ഞാല്‍ സര്‍ക്കാരിനെ കുറ്റം പറയാന്‍ പറ്റില്ല' എന്നാണ് ദലിതുകളെ ചുട്ടുകൊന്ന സംഭവത്തെ പരാമര്‍ശിക്കവെ വി കെ സിങ് പറഞ്ഞത്.

Next Story

RELATED STORIES

Share it