വി കെ സിങിനെതിരേ കേസെടുക്കണമെന്ന ഹരജിയില്‍ വിധി തിങ്കളാഴ്ച

ന്യൂഡല്‍ഹി: ദലിത് കുടുംബത്തിലെ ചുട്ടുകൊല്ലപ്പെട്ട കുട്ടികളെ നായയുമായി താരതമ്യപ്പെടുത്തിയതിന് കേന്ദ്രമന്ത്രി വി കെ സിങിനെതിരേ ക്രിമിനല്‍ കേസെടുക്കണമെന്ന ഹരജിയില്‍ വിധിപറയുന്നത് കോടതി തിങ്കളാഴ്ചത്തേക്കു മാറ്റി. അഭിഭാഷകനായ സത്യപ്രകാശ് ഗൗതമാണ് സിങിനെതിരേ കോടതിയില്‍ പരാതി നല്‍കിയത്.
ഹരിയാനയില്‍ രണ്ടു ദലിതുകള്‍ കൊലചെയ്യപ്പെട്ടപ്പോള്‍ നായകളെ കല്ലെറിഞ്ഞതിന് കേന്ദ്രം ഉത്തരവാദിയാണോ എന്നായിരുന്നു മന്ത്രിയുടെ ചോദ്യം. മന്ത്രിയുടെ പ്രസ്താവന പട്ടികജാതി/വര്‍ഗ (അതിക്രമം തടയല്‍) നിയമത്തിലെ വകുപ്പുകളുടെ ലംഘനമാണെന്നാണ് ഹരജിക്കാരന്റെ ആരോപണം. സിങിനെ വിചാരണ ചെയ്തു ശിക്ഷിക്കുകയും അദ്ദേഹത്തിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടുകയും ചെയ്യണമെന്നാണ് ആവശ്യം. ഹരജിയില്‍ നടപടി റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി പോലിസിന് നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു.
Next Story

RELATED STORIES

Share it