വി എം സുധീരനെതിരേ കെ സി ജോസഫ്

കോട്ടയം: എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ പരസ്യവിമര്‍ശനം നടത്തിയ കെപിസിസി മുന്‍ അധ്യക്ഷന്‍ വി എം സുധീരനെതിരേ കോണ്‍ഗ്രസ് നിയമസഭാ കക്ഷി ഉപനേതാവ് കെ സി ജോസഫ് എംഎല്‍എ. നേതൃത്വത്തിനെതിരേ കലാപക്കൊടി ഉയര്‍ത്തിയ സുധീരന്‍ പാര്‍ട്ടിയെ പ്രതിക്കൂട്ടിലാക്കുകയാണ് ചെയ്തതെന്നു കെ സി ജോസഫ് ആരോപിച്ചു.
സാധാരണ പാര്‍ട്ടി പ്രവര്‍ത്തകരുടെ ആത്മാഭിമാനത്തെയാണ് അദ്ദേഹം ചോദ്യം ചെയ്യുന്നത്. പര്‍ട്ടിക്കെതിരായ സുധീരന്റെ ആവര്‍ത്തിച്ചുള്ള വെല്ലുവിളി വേദനാജനകവും നിര്‍ഭാഗ്യകരവുമാണ്. പാര്‍ട്ടി പ്രതിസന്ധിയില്‍ നില്‍ക്കുന്ന സമയത്ത് മുന്‍ അധ്യക്ഷനായിരുന്ന ഒരാള്‍ ഇത്തരത്തില്‍ സംസാരിക്കാന്‍ പാടില്ലായിരുന്നുവെന്നും കെ സി ജോസഫ് വാര്‍ത്താസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി. സുധീരന്റെ നേതൃത്വത്തെ ആരും അംഗീകരിക്കാതിരുന്നിട്ടില്ല. അദ്ദേഹവുമായി സഹകരിച്ചുതന്നെയാണ് പ്രവര്‍ത്തിച്ചത്. എന്നാല്‍, ചില പ്രശ്‌നങ്ങളുണ്ടായിരുന്നു എന്നത് സത്യമാണ്. അനാരോഗ്യം കാരണമാണ് കെപിസിസി അധ്യക്ഷസ്ഥാനം ഒഴിഞ്ഞതെന്നാണ് സുധീരന്‍ പറഞ്ഞത്. ഗ്രൂപ്പുപ്രവര്‍ത്തനമാണ് തന്റെ രാജിക്ക് കാരണമെന്ന് ഒരു വര്‍ഷത്തിനുശേഷം പറയുന്നതില്‍ എന്തര്‍ഥമാണുള്ളത്. രാജിവച്ചപ്പോഴായിരുന്നു ഇക്കാര്യങ്ങള്‍ പറയേണ്ടിയിരുന്നത്.
മുന്നണിയെ ദുര്‍ബലപ്പെടുത്താനാണു സുധീരന്റെ ശ്രമം. ദുബര്‍ലമായ കോണ്‍ഗ്രസ്സിനെ 2019ല്‍ തിരിച്ചെത്തിക്കാനാണ് മുന്നണി വിപുലപ്പെടുത്താന്‍ തീരുമാനിച്ചത്. സുധീരനു പകരം കാര്‍ത്തികേയനായിരുന്നു കെപിസിസി അധ്യക്ഷനെങ്കില്‍ തുടര്‍ഭരണം കിട്ടിയേനെ. സുധീരന്റെ നിലപാട് ഹൈക്കമാന്‍ഡിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും കെ സി ജോസഫ് പഞ്ഞു.
Next Story

RELATED STORIES

Share it