Flash News

വിസ നിയമങ്ങളുടെ ലംഘനം : അഞ്ച് പാക് പൗരന്‍മാരെ രാജസ്ഥാനില്‍ തടഞ്ഞുവച്ചു



ജയ്പൂര്‍: വിസ നിയമങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്ന് അഞ്ച് പാക് പൗരന്‍മാരെ രാജസ്ഥാനിലെ ബാര്‍മര്‍ ജില്ലയില്‍ തടഞ്ഞുവച്ചു. ഖാജോ ഭീല്‍ (60) ചന്ദു ഭീല്‍(75) അവരുടെ ഭാര്യ ദായി ഭായി ഭീല്‍(70) നരേഷ് ഭീല്‍(102) ദര്‍മിഭീല്‍(12) എന്നിവരെയാണ് തടഞ്ഞ് വച്ചത്. ജോധ്പൂരിലേക്ക് വിസ ഉണ്ടായിരുന്ന ഇവര്‍ ബാര്‍മറിലേക്കാണ് യാത്ര പോയത്.  ഗാധ്ര റെയില്‍വേ സ്റ്റേഷനില്‍ ജോധ്പൂരിലേക്കുള്ള ട്രയിന്‍ കാത്ത് നില്‍ക്കുമ്പോഴാണ് ഇവരെ തടഞ്ഞ് വച്ചത്. ഖാജോയും നരേഷും രണ്ട് വര്‍ഷമായി ജോധ്പൂരില്‍ താമസിച്ചുവരികയായിരുന്നു. എന്നാല്‍, മറ്റ് മൂന്നുപേര്‍ 20 ദിവസം മുമ്പാണ് ഇന്ത്യയില്‍ എത്തിയത്. ഗാധ്ര റോഡ് പോലിസ് സ്‌റ്റേഷന്‍ എസ്എച്ച്ഒ കരന്‍ സിങ് പറഞ്ഞു. ബാര്‍മറിലെ ബന്ധു വീട്ടിലാണ് രണ്ട് ദിവസമായി ഇവര്‍ താമസിച്ചിരുന്നത്. വിദേശികള്‍ക്ക് ഈ സ്ഥലത്ത് താമസിക്കുനന്നതിന് നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ടെന്ന് എസ്എച്ച്ഒ പറഞ്ഞു. ഇന്റലിജന്‍സ് വിഭാഗം ഇവരെ ചോദ്യം ചെയ്യുമെന്ന് എസ്എച്ച്ഒ പറഞ്ഞു. പടിഞ്ഞാറന്‍ രാജസ്ഥാനിലെ ബാര്‍മര്‍ ഉള്‍പ്പെടെ 4 ജില്ലകള്‍ പാകിസ്താന്‍ അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളാണ്.
Next Story

RELATED STORIES

Share it