വിസ: തുര്‍ക്കി നിബന്ധനകള്‍ പാലിക്കണമെന്ന് യൂറോപ്യന്‍ കമ്മീഷന്‍

ബ്രസ്സല്‍സ്: യൂറോപ്യന്‍ കമ്മീഷന്റെ നിബന്ധനകള്‍ തുര്‍ക്കി പാലിച്ചില്ലെങ്കില്‍ യൂറോപ്യന്‍ രാജ്യങ്ങളിലേക്കുള്ള സൗജന്യ വിസ കരാര്‍ റദ്ദാക്കുമെന്ന് കമ്മീഷന്‍ അധ്യക്ഷന്‍ ജീന്‍ ക്ലൗഡ് ജന്‍കര്‍. തുര്‍ക്കിയുടെ ഭീകരവാദനിയന്ത്രണ നിയമത്തില്‍ മാറ്റം വരുത്തണമെന്നതാണ് വിസ ഉദാരവല്‍ക്കരണത്തിനു കമ്മീഷന്‍ മുന്നോട്ടു വച്ച പ്രധാന നിബന്ധന. എന്നാല്‍, ഈ ആവശ്യം തുര്‍ക്കി നിരസിച്ചുവെന്നും അദ്ദേഹം പറഞ്ഞു. അഭയാര്‍ഥി പ്രതിസന്ധി പരിഹരിക്കാന്‍ ഇരു വിഭാഗവും തമ്മിലുണ്ടാക്കിയ ധാരണയിലെ പ്രധാന നിബന്ധനകളിലൊന്നായിരുന്നു വിസ പ്രശ്‌നം. എന്നാല്‍, വിസ ഉദാരവല്‍ക്കരണത്തിന് തുര്‍ക്കി നിയമത്തില്‍ മാറ്റം വരുത്തണമെന്നാണ് യൂറോപ്യന്‍ യൂനിയന്റെ റിപോര്‍ട്ട്. അതേസമയം തുര്‍ക്കിയിലെ ഭീകരവിരുദ്ധ നിയമത്തില്‍ മാറ്റം വരുത്തില്ലെന്ന് കഴിഞ്ഞയാഴ്ച പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ അറിയിച്ചു.
Next Story

RELATED STORIES

Share it