Flash News

വിസ തട്ടിപ്പ് : വര്‍ക്കല സ്വദേശി അറസ്റ്റില്‍



സുല്‍ത്താന്‍ബത്തേരി: സുല്‍ത്താന്‍ ബത്തേരി സ്വദേശികളായ എട്ടോളം പേരില്‍ നിന്നും ഗള്‍ഫില്‍ ജോലി വാഗ്ദാനം നല്‍കി 16 ലക്ഷത്തോളം രൂപ തട്ടിയ കേസിലെ പ്രതിയെ സുല്‍ത്താന്‍ബത്തേരി എസ്‌ഐ ബിജു ആന്റണിയും സംഘവും വര്‍ക്കലയില്‍ വച്ച് പിടികൂടി. വര്‍ക്കല എടവ ചെമ്പകം വീട്ടില്‍ സജീറി(34)നെയാണ് ഇന്നലെ അറസ്റ്റ് ചെയ്തത്. സംസ്ഥാനത്തെ പല വിസ തട്ടിപ്പ് കേസുകളിലെയും പ്രതിയായ ഇയാള്‍ ദീര്‍ഘകാലമായി ഒളിവില്‍ കഴിഞ്ഞ് വരികയായിരുന്നു. സജീറിന്റെ ഭാര്യയുള്‍പ്പെടെയുള്ളവര്‍ പ്രതികളാണെങ്കിലും അവര്‍ ഹൈക്കോടതിയില്‍ നിന്നും മുന്‍കൂര്‍ ജാമ്യം എടുത്തിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷമാണ് സുല്‍ത്താന്‍ ബത്തേരി സ്വദേശികളായ എട്ട് പേരില്‍ നിന്നും സജീര്‍ 15.5 ലക്ഷം രൂപ തട്ടിയത്. തുടര്‍ന്ന് പോലിസ് ഊര്‍ജിത അന്വേഷണം നടത്തി വരികയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ പോലിസ് കസ്റ്റഡിയില്‍ വിട്ടു നല്‍കി.
Next Story

RELATED STORIES

Share it