Alappuzha local

വിസ തട്ടിപ്പുകാരുടെ ഭീഷണി: സൗദിയില്‍ നിന്നുമെത്തിയവര്‍ പോലിസില്‍ പരാതി നല്‍കി

ഹരിപ്പാട്: വിസ തട്ടിപ്പുകാരുടെ ഭീഷണിയുണ്ടെന്നും സംരക്ഷ ണം നല്‍കണമെന്നും ആവശ്യപ്പെട്ട് തൊഴില്‍ പീഡനത്തിനിരയായി സൗദി അറേബ്യയില്‍ നിന്നും നാട്ടില്‍ മടങ്ങിയെത്തിയ യുവാക്കള്‍ പോലിസില്‍ പരാതി നല്‍കി.
കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ഇടപെട്ട് നാട്ടിലെത്തിച്ച ഹരിപ്പാട് സ്വദേശികളായ അഭിലാഷ്, ബൈജു, വിമല്‍കുമാര്‍ എന്നിവരാണ് ഇത് സംബന്ധിച്ച് കായംകുളം പൊലിസില്‍ പരാതി നല്‍കിയത്.മെച്ചപ്പെട്ട ജോലി നല്‍കാമെന്ന വാഗ്ദാനത്തില്‍ ഒന്നരലക്ഷത്തോളം രൂപ വീതം ട്രാവല്‍ ഏജന്റിന് നല്‍കിയാണ് ഇവര്‍ സൗദിയിലേക്ക് പോയത്.
എന്നാല്‍ ഇഷ്ടികച്ചൂളയില്‍ തുഛമായ ശമ്പളത്തിലുള്ള ജോലിയാണ് ഇവര്‍ക്ക് ലഭിച്ചത്.ഇതിന്റെ ദൃശ്യങ്ങള്‍ നാട്ടിലേക്കയച്ചതോടെയാണ് ഇവരുടെ ദുരവസ്ഥ ബന്ധുക്കള്‍ അറിയുന്നത്.ട്രാവല്‍ ഏജന്റിനെതിരെ ബന്ധുക്കള്‍ നേരത്തെ പോലീസില്‍ പരാതി നല്‍കിയിരുന്നു.ഇന്നലെ കായംകുളം പോലീസ് ഇവരില്‍ നിന്ന് മൊഴി രേഖപ്പെടുത്തി.
ട്രാവല്‍ ഏജന്‍സിക്കെതിരെയുള്ള പരാതി പിന്‍വലിക്കണമെന്നും അല്ലാത്ത പക്ഷം പ്രശ്‌നങ്ങള്‍ കെട്ടടങ്ങുമ്പോള്‍ പ്രതികാരം തീര്‍ക്കുമെന്നുമാണ് പാസ്‌പോര്‍ട്ട് തിരികെ നല്‍കുമ്പോള്‍ പറഞ്ഞതെന്നും പൊലീസിനെ യുവാക്കള്‍ അറിയിച്ചു.
കള്ളക്കേസില്‍ കുടുക്കി സൗദിയില്‍ ജയിലിലടക്കുമെന്ന് ഇടനിലക്കാരനായ മലയാളി ഷംസാദ് ഭീഷണിപ്പെടുത്തിയതിനാലാണ് തൊഴിലുടമക്കെതിരെ സൗദി പൊലിസിനെ സമീപിച്ചതെന്നും യുവാക്കള്‍ പറഞ്ഞു.
Next Story

RELATED STORIES

Share it