വിസ്താരത്തിനിടെ വിങ്ങിപ്പൊട്ടി സരിത, മാധ്യമങ്ങള്‍ക്കും കണ്ണീര്‍മാത്രം
BY midhuna mi.ptk27 Jun 2016 12:16 PM GMT
X
midhuna mi.ptk27 Jun 2016 12:16 PM GMT
[related] കൊച്ചി : മാറിയ രാഷ്ട്രീയ സാഹചര്യങ്ങളില്‍ സരിത എന്തുപറയുന്നു എന്നറിയാന്‍ സോളാര്‍കമ്മീഷനു മുന്പില് കാത്തുനിന്ന മാധ്യമപ്രവര്ത്തര്ക്ക്്് നിരാശ. വിസ്താരംകഴിഞ്ഞ് പുറത്തുവന്ന സരിത പതിവുപോലെ വിവരങ്ങളൊന്നും പറയാനുള്ളതെല്ലാം കണ്ണീരിലും കരച്ചിലിലുമായി ഒതുക്കുകയായിരുന്നു.
കമ്മീഷന് മുന്നില്‍ ഹാജരാകാനുള്ള ഉത്തരവ് അനുസരിക്കാതെ മൂന്ന് തവണ ഒഴിഞ്ഞുമാറിയ സരിത അറസ്റ്റ് വാറണ്ട് ലഭിച്ചതിനെത്തുടര്‍ന്നാണ് ഇന്ന് ഹാജരായത്. എന്നാല്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അഭിഭാഷകന്റെ ക്രോസ് വിസ്താരത്തിനിടെ സരിത വികാരാധീനയാവുകയായിരുന്നു്.ജയിലില്‍വെച്ചെഴുതിയ കത്തിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കിടയില്‍ രോഗിയായ തന്നോടുള്ള ചോദ്യങ്ങള്‍ അതിരുവിടുന്നെന്നും ഇങ്ങനെ ഉപദ്രവിക്കരുതെന്നും പറഞ്ഞ് സരിത വിങ്ങിപ്പൊട്ടുകയായിരുന്നു. കരച്ചിലിനെത്തുടര്‍ന്ന് വിസ്താരം നിര്‍ത്തിവച്ചെങ്കിലും അല്പസമയത്തിന് ശേഷം പുനരാരംഭിച്ചു.
ഉമ്മന്‍ചാണ്ടിയുടെ അഭിഭാഷകന് പുറമെ ആര്യാടന് മുഹമ്മദ്,ഹൈബി ഈഡന് എന്നിവരുടെ അഭിഭാഷകരും സരിതയെ വിസ്തരിക്കുന്നുണ്ട്.
Next Story
RELATED STORIES
ടി.ജി നന്ദകുമാറില്‍ നിന്ന് 10 ലക്ഷം വാങ്ങിയെന്ന് സമ്മതിച്ച് ശോഭാ...
23 April 2024 2:14 PM GMTകുഞ്ഞാലിക്കുട്ടിയെ ശോഭാ സുരേന്ദ്രന് കണ്ടു; കെ മുരളീധരനെയും സമീപിച്ചു; ...
23 April 2024 1:54 PM GMTകളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMTകെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMTസൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കാണാനില്ല; ബിജെപിയില്‍...
23 April 2024 11:34 AM GMT