kozhikode local

വിസിയെയും സിന്‍ഡിക്കേറ്റംഗങ്ങളേയും എസ്എഫ്‌ഐ ഉപരോധിച്ചു

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയില്‍ വിസിയേയും സിന്‍ഡിക്കേറ്റംഗങ്ങളേയും രാത്രി എട്ടുവരെ എസ്എഫ്‌ഐക്കാര്‍ ഭരണകാര്യാലയത്തിനുള്ളില്‍ ബന്ദികളാക്കി.
വാഴ്‌സിറ്റി എന്‍ജിനിയറിങ് കോളജില്‍ അതിക്രമം നടത്തിയ എട്ടു വിദ്യാര്‍ഥികളുടെ സസ്‌പെന്‍ഷന്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടായിരുന്നു എസ്എഫ്‌ഐ ഉപരോധം. സിന്‍ഡിക്കേറ്റ് യോഗം കഴിഞ്ഞ് അംഗങ്ങളെയും വിസി, രജിസ്ട്രാര്‍, പി വി സി തുടങ്ങിയവരെയും പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളെയും പുറത്തിറങ്ങാനോ ഭക്ഷണം കഴിക്കാനോ സമരക്കാര്‍ അനുവദിച്ചില്ല. സിന്‍ഡിക്കേറ്റംഗങ്ങളായ കെ എം നസീര്‍, ആബിദ് ഹുസൈന്‍ തങ്ങള്‍ എന്നിവര്‍ നല്‍കിയ റിപോര്‍ട്ടില്‍ സസ്‌പെന്‍ഷനിലുള്ള വിദ്യാര്‍ഥികളെ ഡിസ്മിസ് ചെയ്യണമെന്നായിരുന്നു നിര്‍ദ്ദേശിച്ചിരുന്നത്.
കോളജ് പ്രിന്‍സിപ്പല്‍ നല്‍കിയ റിപോര്‍ട്ടിലും സ്ഥിരം പ്രശ്‌നക്കാരായ വിദ്യാര്‍ഥികള്‍ക്കെതിരെ നടപടി വേണമെന്നായിരുന്നു ആവശ്യം. സിന്‍ഡിക്കേറ്റ് യോഗത്തില്‍ വിദ്യാര്‍ഥികളുടെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കേണ്ടെന്ന് തീരുമാനിച്ചതോടെ സിപിഎം സിന്‍ഡിക്കേറ്റംഗങ്ങളായ വിശ്വനാഥന്‍, മുരുകന്‍ ബാബു, ഫാത്തിമ സുഹറ എന്നിവര്‍ ഉച്ചത്തില്‍ ബഹളം വെച്ചു സംഘര്‍ഷത്തിനൊരുങ്ങി. എന്നാല്‍ ലീഗ്-കോണ്‍ഗ്രസ് അംഗങ്ങള്‍ സസ്‌പെന്‍ഷന്‍ പി ന്‍വലിക്കേണ്ടെന്ന നിലപാടിലുറച്ചുനിന്നതോടെ പോലിസ് സ്ഥലത്തെത്തി രാത്രി എട്ടോടെ സമരക്കാരെ അറസ്റ്റു ചെയ്തു നീക്കുകയായിരുന്നു.
Next Story

RELATED STORIES

Share it