വിഷു: ശബ്ദമേറിയ പടക്കങ്ങള്‍ക്ക് നിരോധനം

തിരുവനന്തപുരം: വിഷു ദിനത്തില്‍ പടക്കങ്ങള്‍ പൊട്ടിക്കുന്നതില്‍ നിന്നുണ്ടാകാവുന്ന ദുരന്തങ്ങള്‍ ഒഴിവാക്കാന്‍ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ഇതനുസരിച്ച് 125 ഡെസിബലില്‍ കൂടുതല്‍ ശബ്ദമുണ്ടാക്കുന്ന പടക്കങ്ങളുടെ (കൂട്ടിക്കെട്ടിയ പടക്കങ്ങള്‍, മാലപ്പടക്കങ്ങള്‍ തുടങ്ങിയവ) വില്‍പനയും ഉപയോഗവും നിരോധിച്ചു.
രാത്രി പത്തു മണിക്കും രാവിലെ ആറു മണിക്കും ഇടയില്‍ ശബ്ദമുള്ള പടക്കങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ല. നിശ്ശബ്ദ മേഖലകളായി സംരക്ഷിക്കേണ്ട സ്ഥലങ്ങളായ ആശുപത്രികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍ എന്നിവയുടെ 100 മീറ്റര്‍ പരിസരത്ത് പടക്കങ്ങള്‍ പൊട്ടിക്കുന്നതും നിരോധിച്ചു.
ഇടുങ്ങിയ സ്ഥലങ്ങളില്‍ ശബ്ദമുണ്ടാക്കുന്ന പടക്കങ്ങള്‍ പൊട്ടിക്കുന്നത് ഒഴിവാക്കണം. ശബ്ദമുണ്ടാക്കുന്ന പടക്കങ്ങള്‍ക്കു പകരമായി വര്‍ണപ്പൊലിമയുള്ളതും പ്രകാശം പരത്തുന്നതുമായവ ഉപയോഗിക്കുക എന്നീ നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. നിയന്ത്രണങ്ങള്‍ പാലിക്കാന്‍ സഹകരിക്കണമെന്നും മലിനീകരണ നിയന്ത്രണ ബോര്‍ഡ് സെക്രട്ടറി ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it