വിഷു പ്രമാണിച്ച് വാഴയില കയറ്റുമതി ഏറുന്നു

പി എ എം  ഹനീഫ്

കോഴിക്കോട്: മലയാൡക്കു മാത്രം സുപരിചിതമായ വാഴയിലയിലെ ഊണ്‍ വിമാനം കയറുന്നു. കാരണം, മലയാളികളുള്ളിടത്തെല്ലാം വാഴയിലയിലെ ഊണ്‍ സുപ്രധാനമായിരിക്കുന്നു. തമിഴ്‌നാട്ടിലെ കമ്പം വില്ലേജില്‍ നിന്നാണ് പ്രതിദിനം ഒരു ടണ്‍ എന്ന കണക്കില്‍ വാഴയില കയറ്റുമതി ചെയ്യുന്നത്. സുക്കങ്കല്‍ പാട്ടി ഗ്രാമത്തിലെ വി സുധാകരന്‍ എന്ന വ്യവസായിയാണ് വാഴയില കയറ്റുമതിയില്‍ ഇപ്പോള്‍ മുഖ്യസ്ഥാനത്ത്.
രണ്ടു രൂപ നിരക്കിലാണ് ഒരു ഇല ശേഖരിക്കുന്നത്. കറുത്ത പാടുകളോ മഞ്ഞനിറമോ ഇല്ലാത്ത കടുംപച്ച വാഴയിലകളാണ് ഇതര ദേശത്തുള്ളവര്‍ക്ക് പ്രിയം. നെടുമ്പാശ്ശേരി വിമാനത്താവളം വഴിയാണ് ഇപ്പോള്‍ വാഴയില കയറ്റുമതി പ്രധാനമായും നടക്കുന്നത്. 24 മണിക്കൂറിനുള്ളില്‍ ദുബയ് മാര്‍ക്കറ്റില്‍ ഇല എത്തുമെന്നതാണ് നെടുമ്പാശ്ശേരിയില്‍ നിന്നുള്ള കയറ്റുമതിയുടെ ഗുണങ്ങളിലൊന്ന്.
ക്രിസ്മസ് സീസണിലും വാഴയിലയ്ക്ക് നിരവധി ആവശ്യക്കാരാണ്. ഗൂഡല്ലൂര്‍ താലൂക്കിലെ പെരിയകുളം ബ്ലോക്കില്‍ നിന്നാണ് വാഴയില സമൃദ്ധമായി കമ്പം പാക്കിങ് കേന്ദ്രത്തിലെത്തുക. കമ്പത്തു നിന്നാണ് ഇല എത്തിയതെങ്കില്‍ ദുബയ് മാര്‍ക്കറ്റില്‍ സംശയങ്ങളേതുമിെല്ലന്ന് സുക്കങ്കല്ലിലെ ഇല കയറ്റുമതിക്കാരന്‍ സുധാകരന്‍ തറപ്പിച്ചു പറയുന്നു. വിഷു പ്രമാണിച്ച് കണിക്കൊന്നയുടെ കയറ്റുമതിയും വന്‍തോതിലുണ്ട്.
Next Story

RELATED STORIES

Share it