palakkad local

വിഷുവിന് വിഷരഹിത പച്ചക്കറിയുമായി കൊടുവായൂര്‍ ഗ്രാമപ്പഞ്ചായത്ത്

കൊല്ലങ്കോട്: വിഷു കണിക്കും സദ്യയ്ക്കും വിഷ രഹിത പച്ചക്കറി നല്‍കണമെന്ന ലക്ഷ്യത്തോടെ കൊടുവായൂര്‍ ഗ്രാമപ്പഞ്ചായത്തും കൃഷിഭവന്‍, എന്‍ ആര്‍ ജി എസ്,കുടുംബശ്രീ പ്രവര്‍ത്തകര്‍ സംയുക്തമായി നടപ്പിലാക്കായ ജൈവ പച്ചക്കറി തോട്ടത്തില്‍ നിന്നും വിഷുക്കണിയുടെ പ്രധാനയിനമായ കണിവെള്ളരിയുടെ ആദ്യ വിളവെടുപ്പ് നടത്തി.
കൊടുവായൂര്‍ ഗ്രാമപ്പഞ്ചായത്തില്‍ കാക്കൂര്‍.എത്തന്നൂര്‍,വാക്കാട്, കോട്ടേക്കാട് ത്തറ എന്നീ പ്രദേശങ്ങളിലായി ആറര ഏക്കറിലാണ് ജൈവ പച്ചക്കറി ഉത്പാദിപ്പിച്ചത്. വെള്ളിരി, പടവലം,പാവല്‍, വഴുതന, വെണ്ടയ്ക്ക, പയര്‍, പച്ചമുളക്., തക്കാളി,ചീര, പീച്ചയങ്ങ, എളവന്‍, മത്തന്‍ തുടങ്ങിയ ഇനം പച്ചക്കറിയാണ് ജൈവ പച്ചക്കറി തോട്ടത്തിലുള്ളത്. ഉത്പാദിപ്പിക്കുന്നതിനാവശ്യമായ വിഞ്ഞ്. വളം, ജൈവ കീടനാശിനി എന്നിവ കൃഷിഭവനില്‍ നിന്നും എഴുപത് ശതമാനം സബ്‌സിഡിയോടു കൂടിയാണ് ലഭിച്ചത്. തമിഴ്‌നാട്ടില്‍ നിന്നും വരുന്ന കൊടിയ വിഷമയമായ പച്ചക്കറിയില്‍ നിന്നും മാരക കരോഗങ്ങള്‍ക്ക് കാരണമാകുന്നതില്‍ നിന്നും ഒരു പരിധി വരെ രക്ഷ നേടുന്നതിനാണ് പഞ്ചായത്തിന്റെയും കൃഷിഭവന്‍ നേതൃത്വത്തില്‍ ആദ്യ സംരഭത്തിന് തുടക്കം കുറിച്ചതെന്ന് വിളവെടുപ്പ് ഉദ്ഘാടനം ചെയ്ത് കൊടുവായൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ജി കൃഷ്ണപ്രസാദ് പറഞ്ഞു. കൃഷി ഓഫിസര്‍ ലക്ഷമീദേവി.കൊടുവായൂര്‍ പഞ്ചായത്ത് വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ എ സുനില്‍.സി കെ മോഹന്‍ദാസ്.മെമ്പര്‍മാരായ ബാബു. നിലാവര്‍ണ്ണീസ, പഞ്ചായത്ത് സെക്രട്ടറി സി ഗോപാലകൃഷ്ണന്‍, തുടങ്ങിയവര്‍ വിളവെടുപ്പ് ഉല്‍സവത്തില്‍ സംബന്ധിച്ചു.
Next Story

RELATED STORIES

Share it