palakkad local

വിഷുവിനെ വരവേല്‍ക്കാന്‍ പടക്കവിപണികള്‍ ഒരുങ്ങി

പട്ടാമ്പി: വിഷുവിനെ വരവേല്‍ക്കാന്‍ പടക്ക വിപണനകേന്ദ്രങ്ങള്‍ സജീവമായി. ഇപ്രാവശ്യവും പടക്കങ്ങള്‍ക്ക് നല്ല വില്‍പ്പന നടക്കുന്നുണ്ട്.
പൊതുവെ വര്‍ണവിസ്മയങ്ങള്‍ ഒരുക്കുന്ന സ്റ്റാര്‍ പ്ലസ്, സൂപ്പര്‍ സിസ്റ്റി എന്നിവക്കാണ് ഏറെ പ്രിയമെങ്കിലും കര്‍ണപുടം പൊട്ടുമാറ് വലിയശബ്ദത്തില്‍ പൊട്ടുന്ന അയ്യന്‍സിനും ചട്ടിപ്പൂവ്, മെത്താപ്പ് ,കമ്പിത്തിരി,വിവിധ വര്‍ണങ്ങളിലുളള ലൈറ്റുകള്‍, മാലപ്പടക്കം എന്നിവയ്ക്കും ആവശ്യക്കാര്‍ ഏറെയാണ്.
സ്റ്റാര്‍വീലെന്ന വിസിലടിച്ച് കറങ്ങുന്ന ചക്രങ്ങളും നിരവധി വര്‍ണങ്ങള്‍ തീര്‍ത്ത് മുകളിലേക്ക് പൊന്തി കറങ്ങുന്നതുമായ വിവിധ മോഡലുകളും 50 സെന്റീമീറ്റര്‍ വലിപ്പമുളള വലിയ കമ്പിത്തിരിയും ഇപ്രാവശ്യത്തെ വിപണിയിലെ പുതുമകളാണ്.
Next Story

RELATED STORIES

Share it