malappuram local

വിഷുച്ചന്ത

മലപ്പുറം: വിഷുക്കണി 2018 എന്ന പേരില്‍ ഗ്രാമപഞ്ചായത്തുകളിലും നഗരസഭകളിലും ഇന്നും നാളെയും വിഷുച്ചന്ത പ്രവര്‍ത്തിക്കും. കാര്‍ഷികവികസന കര്‍ഷകക്ഷേമ വകുപ്പാണ് വിഷരഹിത  പഴം, പച്ചക്കറി വിപണി ഒരുക്കുന്നത്.  കൂട്ടിലങ്ങാടിയില്‍ ഇന്ന് രാവിലെ ഒമ്പതിന്  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ പി ഉണ്ണിക്കൃഷ്ണന്‍ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കും. ഗ്രാമ പഞ്ചാവയത്ത് പ്രസിഡന്റ് ടി പി സുഹറാബി അധ്യക്ഷത വഹിക്കും. ഹോര്‍ട്ടികോര്‍പ്പ്, വിഎഫ്പിസികെ, കുടുംബശ്രീ, കര്‍ഷക കൂട്ടായ്മ എന്നിവയുടെ സഹകരണത്തോടെയാണ്  ചന്ത സംഘടിപ്പിക്കുന്നത്. കര്‍ഷകരുടെ ജൈവ ഉല്‍പ്പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കുക, പരമാവധി വില ഉറപ്പ് വരുത്തുക, ഉപഭോക്താക്കള്‍ക്ക് ന്യായമായ വിലയില്‍ ഉല്‍പ്പന്നങ്ങള്‍ ലഭ്യമാക്കുക എന്നിങ്ങനെയുള്ള ലക്ഷ്യത്തോടെയാണ് ചന്ത സംഘടിപ്പിക്കുന്നത്. കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ പൊതു വിപണിയിലെ വിലയേക്കാള്‍ 10 ശതമാനം അധികം വില നല്‍കും. ഉപഭോക്താക്കള്‍ക്ക് 30 ശതമാനം വില കുറച്ചാണ് ഉല്പന്നങ്ങള്‍ ലഭ്യമാക്കുക. പൂര്‍ണമായും ഗ്രീന്‍ പ്രോട്ടോക്കോള്‍ അനുസരിച്ചായിരിക്കും വിപണികള്‍ പ്രവര്‍ത്തിക്കുക.
Next Story

RELATED STORIES

Share it