kasaragod local

വിഷാദനായി പ്രതി

കാസര്‍കോട്: ഫാത്തിമത്ത് സുഹറ വധക്കേസില്‍ ജീവപര്യന്തവും 15വര്‍ഷവും കഠിനതടവിന് ശിക്ഷിക്കപ്പെട്ട പ്രതി കര്‍ണാടക ഉജിരക്കര ബളാല ഉമ്മര്‍ എന്ന ഉമ്മര്‍ ബ്യാരി വിധികേട്ട ശേഷം വിഷാദനായി.
കഴിഞ്ഞ ദിവസം എന്തെങ്കിലും പറയാനുണ്ടോ എന്ന ചോദിച്ചപ്പോള്‍ തനിക്ക് ഭാര്യയും അഞ്ച് വയസുള്ള മകളും വൃദ്ധയായ ഉണ്ടെന്നും ഇവരെ സംരക്ഷിക്കേണ്ട ബാധ്യത ഉള്ളതിനാല്‍ പരമാവധി ശിക്ഷ കുറക്കണമെന്നും പ്രതി കോടതിയോട് അപേക്ഷിച്ചിരുന്നു.
ഇന്നലെ രാവിലെ 11.05നാണ് 613/2014 കേസ് വിളിച്ചത്. പ്രതി ഉമ്മര്‍ ബ്യാരിയെ പോലിസുകാര്‍ ഹാജരാക്കുകയും ചെയ്തു. ഏതാനും മിനിട്ടുകള്‍ക്കകം ജഡ്ജ് വിധി പ്രസ്താവിക്കുകയായിരുന്നു.
വിധി പ്രസ്താവം കേള്‍ക്കാന്‍ നിരവധി പേര്‍ കോടതിയിലുണ്ടായിരുന്നു.
Next Story

RELATED STORIES

Share it