വിഷയം ചര്‍ച്ചചെയ്യാന്‍ നിയമസഭാ സമ്മേളനം വിളിക്കണമെന്ന് കെ എം മാണി

കോട്ടയം: ശബരിമല നട അടച്ചിടുമെന്ന് പറയാന്‍ തന്ത്രിയെ നിര്‍ബന്ധിതനാക്കിയ സാഹചര്യം സര്‍ക്കാര്‍ സൃഷ്ടിക്കരുതായിരുന്നുവെന്ന് കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ എം മാണി. നിയമസംരക്ഷണം പോലെ തന്നെ പാവനമായി പരിഗണിക്കേണ്ട കാര്യമാണ് ആചാരാനുഷ്ഠാനങ്ങളും വിശ്വാസങ്ങളും. ശബരിമലയിലെ അതീവഗുരുതര സാഹചര്യം ചര്‍ച്ചചെയ്യാന്‍ നിയമസഭാ സമ്മേളനം ഉടന്‍ വിളിച്ചുകൂട്ടണമെന്നും കെ എം മാണി വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു.
ശബരിമല ദേവസന്നിധിയിലേക്ക് കടന്നുവരുന്ന ഭക്തരെ വേദനിപ്പിക്കുന്ന നടപടി വളരെയധികം ഉല്‍കണ്ഠാജനകമാ ണ്. പവിത്രമായ സന്നിധാനത്തും പമ്പയിലുമൊക്കെ ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാനുള്ള ദീര്‍ഘവീക്ഷണം സര്‍ക്കാരിനുണ്ടാവേണ്ടതായിരുന്നു. എത്രയും വേഗം ഈ പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കാന്‍ സര്‍ക്കാര്‍ ഉണര്‍ന്നുപ്രവര്‍ത്തിക്കണമെന്നും മാണി കൂട്ടിച്ചേര്‍ത്തു.
അവിശ്വാസികള്‍ക്ക് കയറി നിരങ്ങാനുള്ള സ്ഥലമായി ശബരിമലയെ മാറ്റാനുള്ള ശ്രമം പ്രതിഷേധാര്‍ഹമെന്ന് കേരളാ കോണ്‍ഗ്രസ് (എം) വൈസ് ചെയര്‍മാന്‍ ജോസ് കെ മാണി എംപി അഭിപ്രായപ്പെട്ടു.

Next Story

RELATED STORIES

Share it