വിഷമദ്യം: പാകിസ്താനില്‍ 17 മരണം

ഇസ്‌ലാമാബാദ്: മതാഘോഷത്തിനിടെ വിഷമദ്യം കഴിച്ച് ദക്ഷിണ പാകിസ്താനില്‍ 17 ഹിന്ദുക്കള്‍ മരിച്ചതായി പോലിസ് ഓഫിസര്‍ നിയാസ് ഷാ അറിയിച്ചു. 37 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇതില്‍ 11 പേരെ വിട്ടയച്ചതായും ഒമ്പതു പേര്‍ അത്യാസന്നനിലയിലാണെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു. ടാന്‍ഡോ മുഹമ്മദ് ഖാന്‍ ജില്ലയില്‍ ഇന്നലെ വൈകീട്ടാണു സംഭവം. മദ്യം വാറ്റിയ നാലുപേര്‍ അറസ്റ്റിലായിട്ടുണ്ട്.
ക്ഷേത്രോല്‍സവത്തോടനുബന്ധിച്ച് അനധികൃതമായി വാറ്റിയ മദ്യം കഴിച്ചവര്‍ക്കാണു വിഷബാധയേറ്റത്.
മദ്യപാനത്തിനും വില്‍പ്പനയ്ക്കും പാകിസ്താനില്‍ നിരോധനമുണ്ടെങ്കിലും അമുസ്‌ലിംകള്‍ക്കു മദ്യം വില്‍ക്കാന്‍ ചില കടകള്‍ക്ക് അനുമതിയുണ്ട്.
Next Story

RELATED STORIES

Share it