kozhikode local

വിഷദ്രാവകം കലക്കി മല്‍സ്യം പിടിച്ച സംഭവം; പോലിസ് കേസെടുത്തു

വടകര: നടക്കുതാഴ ചോറോട് കനാലിന്റെ ഭാഗമായ കുട്ടൂലി പാലത്തിനു സമീപം വിഷ ദ്രാവകം ഉപയോഗിച്ച് മത്സ്യ ബന്ധനം നടത്തിയെന്ന പരാതിയില്‍ നാലുപേര്‍ക്കെതിരെ വടകര പോലീസ് കേസെടുത്തു. പ്രദേശ വാസികള്‍ നല്‍കിയ പരാതിയിലാണ് കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചത്. ഇക്കഴിഞ്ഞ എട്ടാം തിയ്യതി ഉച്ചയ്ക്ക് രണ്ട് മണിയോടെ കെഎല്‍ 18 എന്‍ 2896, കെഎല്‍ 18 പി 7065 എന്നീ നമ്പര്‍ സ്‌കൂട്ടറുകളിലായെത്തിയ നാലംഗം സംഘം വിഷ ദ്രാവകം കലക്കി വലിയ മീനുകളെ വല ഉപയോഗിച്ച് പിടിച്ച് വില്‍പ്പന നടത്തിയിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. ഇവര്‍ ഇവിടെ നിന്നും സ്ഥലം വിട്ട ശേഷമാണ് കനാലിലെ ചെറുതും, വലുതുമായ നൂറു കണക്കിന് മല്‍സ്യങ്ങള്‍ ചത്ത് പൊങ്ങിയത്. പ്രദേശത്ത് അസഹനീയമായ രീതിയില്‍ ദുര്‍ഗന്ധം വന്നതോടെയാണ് കനാലില്‍ മീനുകള്‍ ചത്തുപൊങ്ങിയ കാര്യം നാട്ടുകാര്‍ അറിയിന്നത്. ഇതേ തുടര്‍ന്ന് നാട്ടുകാര്‍ നല്‍കിയ പരാതിയില്‍ ആരോഗ്യ വകുപ്പും, പൊലീസും സ്ഥലത്തെത്തി കനാലിലെ വെള്ളം ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിരുന്നു. വളര്‍ത്തു മത്സ്യങ്ങള്‍ക്ക് ഭീഷണിയാകുന്ന രീതിയില്‍ വിഷം കലര്‍ത്തി മല്‍സ്യം പിടിച്ചതിന് കേരളാ പോലീസ് ആക്ട് ഐപിസി സെക്ഷന്‍ 269, 277, 120(ഇ) പ്രകാരമാണ് കേസെടുത്തതെന്ന് പൊലീസ് അറിയിച്ചു.
Next Story

RELATED STORIES

Share it