വിഷക്കൂണ്‍ കഴിച്ച നാലുപേര്‍ മരിച്ചു

ഇംഫാല്‍: മണിപ്പൂരില്‍ വിഷക്കൂണ്‍ കഴിച്ച കുടുംബത്തിലെ നാലുപേര്‍ മരിച്ചു. തിപായ്മുക്ക് സബ്ഡിവിഷനിലെ പര്‍വചം മേഖലയിലാണ് സംഭവം. ഇക്കഴിഞ്ഞ ഒമ്പതിന് ഒരു ഗ്രാമവാസി വനത്തില്‍നിന്നു ശേഖരിച്ച കൂണ്‍ വീടുകളില്‍ വില്‍ക്കുകയായിരുന്നു. ഉച്ചഭക്ഷണത്തിനൊപ്പം കൂണ്‍ കഴിച്ച രണ്ടും ആറും വയസ്സുള്ള പെണ്‍കുട്ടികളും ഒമ്പതു വയസ്സുള്ള ആണ്‍കുട്ടിയുമാണ് മരിച്ചത്. കഴിഞ്ഞ ദിവസം മരിച്ച അമ്മയും വിഷബാധയുടെ ലക്ഷണം പ്രകടിപ്പിച്ചിരുന്നു.
Next Story

RELATED STORIES

Share it