kozhikode local

വിഷം അകത്തുചെന്ന് ഗര്‍ഭിണി മരിച്ച സംഭവം; ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍

മുക്കം: യുവതി വിഷം അകത്ത് ചെന്ന് മരിച്ചതില്‍ ദുരൂഹതയുള്ളതായി ചൂണ്ടിക്കാട്ടി ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി. താഴെ കൂടരഞ്ഞി വെള്ളക്കട ജോജിയുടെ മകള്‍ സൗമ്യ (19) യുടെ മരണവുമായി ബന്ധപ്പെട്ടാണ് ബന്ധുക്കള്‍ കോടഞ്ചേരി പോലിസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. കഴിഞ്ഞ നാലിനാണ് മരുതിലാവിലെ ഭര്‍തൃവീട്ടില്‍ നിന്ന് വിഷം അകത്ത് ചെന്ന നിലയില്‍ സൗമ്യയെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. ചികില്‍സയിലിരിക്കെ ബുധനാഴ്ച വൈകുന്നേരം നാല് മണിയോടെ മരിക്കുകയായിരുന്നു. സൗമ്യയുടെ ഭര്‍ത്താവ് ചിപ്പിലിത്തോട് മരുതിലാവ് കൊച്ചുപുരക്കല്‍ ജിന്‍സ് എറണാകുളത്ത് ടാക്‌സി ഡ്രൈവറാണ്. ഒമ്പത് മാസം മുമ്പാണ് ഇവരുടെ വിവാഹം നടന്നത്. സൗമ്യ രണ്ട് മാസം ഗര്‍ഭിണിയായിരുന്നു. ഭര്‍തൃപിതാവ് സൗമ്യയെ നിരന്തരം ഉപദ്രവിച്ചിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. ഭര്‍തൃ ഗൃഹത്തില്‍ നിന്ന് ഉപദ്രവം സഹിക്കാനാവാതെ സ്വന്തം വീട്ടിലേക്ക് വന്ന സൗമ്യ സംഭവം നടക്കുന്നതിന്റെ രണ്ട് ദിവസം മുമ്പാണ് തിരിച്ചു പോയത്. സംഭവവുമായി ബന്ധപ്പെട്ട് കോടഞ്ചേരി പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.മാതാവ്: ലൂസി.സഹോദരങ്ങള്‍: രമ്യ, തോമസ്.
Next Story

RELATED STORIES

Share it