Second edit

വിശ്വാസ്യത

വിശ്വാസ്യത വ്യക്തികള്‍ക്കും രാജ്യങ്ങള്‍ക്കും അനിവാര്യമായ ഒരു ഗുണവിശേഷമാണ്. വാക്കുപറഞ്ഞാല്‍ വാക്കായിരിക്കണം എന്നു മലയാളികള്‍. ജന്റില്‍മാന്‍സ് വേര്‍ഡ് എന്ന് ഇംഗ്ലീഷുകാര്‍. കുറുപ്പിന്റെ ഉറപ്പും പഴയ ചാക്കും ഒരുപോലെ എന്ന മട്ടിലുള്ള ആക്ഷേപങ്ങള്‍ മാന്യന്‍മാര്‍ക്കു ചേര്‍ന്നതല്ലെന്ന് പൊതുസമൂഹം സാക്ഷ്യപ്പെടുത്തുന്നു.
രാഷ്ട്രത്തലവന്‍മാരുടെ വാക്കുകള്‍ക്കും ഉറപ്പുവേണം എന്നതാണ് അംഗീകൃത ലോകരീതി. എന്നാല്‍, അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അതിനൊരു അപവാദമാണ്. നുണപറയുകയെന്നത് അദ്ദേഹത്തിന്റെ സഹജസ്വഭാവമാണ്. ഈയിടെ ഒരു അമേരിക്കന്‍ പത്രം ട്രംപ് അധികാരത്തിലിരുന്നുകൊണ്ട് നടത്തിയ രണ്ടായിരാമത്തെ നുണപറച്ചില്‍ വലിയ ആഘോഷമാക്കുകയുണ്ടായി. അതിനൊരു മറുവശമുണ്ട്. ആരും ട്രംപിനെ വിശ്വസിക്കാത്ത അവസ്ഥ വരുന്നു. ഇറാനുമായി ഒബാമയുടെ കാലത്ത് ഉണ്ടാക്കിയ ആണവകരാര്‍ താന്‍ റദ്ദാക്കും എന്നാണ് ട്രംപ് പറയുന്നത്. കരാര്‍ ഇറാനും അമേരിക്കയ്ക്കും ലോകത്തിനും ഗുണം ചെയ്യുന്നതാണെങ്കിലും അതുണ്ടാക്കിയത് ഒബാമയായതിനാല്‍ റദ്ദാക്കണം എന്നാണു വാശി.
അതേ ട്രംപ് ഉത്തര കൊറിയയുമായി ആണവകരാറുണ്ടാക്കാന്‍ തയ്യാറെടുക്കുകയാണ്. ഇറാനുമായി ഉണ്ടാക്കിയ കരാര്‍ മാനിക്കാന്‍ തയ്യാറാവാത്ത മാന്യനെ എങ്ങനെയാണ് ഉത്തര കൊറിയക്കാര്‍ വിശ്വാസത്തിലെടുക്കുക? ഉത്തര കൊറിയയുമായി നടക്കാന്‍ പോവുന്ന സംഭാഷണങ്ങള്‍ അക്കാരണം കൊണ്ടുതന്നെ പരാജയപ്പെടും എന്നാണു പല നിരീക്ഷകരും അഭിപ്രായപ്പെടുന്നത്.
Next Story

RELATED STORIES

Share it