Flash News

വിശ്വാസികള്‍ സുഖലോലുപരാവരുത്; ഫ്രാന്‍സിസ് മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: ക്രൈസ്തവ വിശ്വാസികള്‍ സുഖലോലുപരാവരുതെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ.വത്തിക്കാനില്‍ ക്രിസ്മസ് രാവ് ആഘോഷത്തിനിടെയാണ് മാര്‍പാപ്പ ഇത്തരത്തില്‍ അഭിപ്രായപ്പെട്ടത്.ലഹരിക്കും മറ്റും ആര്‍ഭാടങ്ങള്‍ക്കും കീഴ്‌പ്പെടരുത്. ജീസസിന് കുട്ടിയായിരിക്കുമ്പോള്‍ ഉണ്ടായ ലാളിത്യമാണ് വിശ്വാസികള്‍ക്ക് ആവശ്യമെന്നും മാര്‍പാപ്പ പറഞ്ഞു. ക്രിസ്മസ് ദിനാഘോഷങ്ങളില്‍ അതിരു കവിഞ്ഞ് മദോന്‍മത്തരാവരുത്.  120കോടി റോമന്‍ കത്തോലിക്കാ വിശ്വാസികളോടാണ് പോപ്പിന്റെ ആഹ്വാനം .  10000ത്തോളം വിശ്വാസികള്‍ തടിച്ചുകൂടിയ സെന്റ് പീറ്റേഴ്‌സ് ബസലിക്കയില്‍ ആയിരുന്നു പോപ്പിന്റെ ക്രിസ്മസ് ദിനാഘോഷം.
Next Story

RELATED STORIES

Share it