Flash News

വിശാല മതേതര ഐക്യത്തിന് തുരങ്കം വയ്ക്കുന്നത് സിപിഎം : എ കെ ആന്റണി



ഉപ്പള (കാസര്‍കോട്): വരുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനു മുന്നോടിയായി വിശാല മതേതര സഖ്യം രൂപീകരിക്കുന്നതിനു സിപിഎം തുരങ്കം വയ്ക്കുകയാണെന്നു കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം എ കെ ആന്റണി. രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കം പ്രക്ഷോഭജാഥ ഉപ്പളയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സിപിഎം പോളിറ്റ് ബ്യൂറോയിലുള്ള കേരളത്തിലെ ഏഴംഗങ്ങളാണ് മതേതര ഐക്യത്തിനെ എതിര്‍ക്കുന്നത്. തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്ന് ഒരു യുഡിഎഫ് എംപി പോലുമുണ്ടാവരുതെന്നാണ് മോദിയുടെയും പിണറായിയുടെയും ലക്ഷ്യം. കേരളത്തില്‍ സിപിഎം ബിജെപിക്കെതിരേ പ്രസംഗത്തില്‍ മാത്രം വീര്യം പുലര്‍ത്തുമ്പോള്‍ യഥാര്‍ഥത്തില്‍ അവര്‍ മൃദുസമീപനമാണ് സ്വീകരിക്കുന്നത്. ഈ രാഷ്ട്രീയ കപടനാടകത്തിന്റെ മുഖംമൂടി വലിച്ചുകീറണമെന്ന് ആന്റണി പറഞ്ഞു. യുഡിഎഫിന്റെ പടയൊരുക്കം ജനദ്രോഹനയങ്ങള്‍ നടപ്പാക്കുന്ന കേന്ദ്ര-സംസ്ഥാന നേതാക്കള്‍ക്കെതിരേയുള്ള ഒരു മുന്നറിയിപ്പ് മാത്രമാണ്. ഇതു ശക്തമായ താക്കീതും നോട്ടീസുമാണ്. ഇതിനുശേഷം ശക്തമായ പ്രക്ഷോഭം ആരംഭിക്കും. എം എം ഹസന്‍ അധ്യക്ഷതവഹിച്ചു. പി കെ കുഞ്ഞാലിക്കുട്ടി എംപി, ഉമ്മന്‍ചാണ്ടി, പി പി തങ്കച്ചന്‍, മുകുള്‍ വാസ്‌നിക്, കര്‍ണാടക മന്ത്രി യു ടി ഖാദര്‍, കെ സി വേണുഗോപാല്‍ എംപി, കെ സി ജോസഫ്, ചെര്‍ക്കളം അബ്ദുല്ല, പി ബി അബ്ദുര്‍റസാഖ് എംഎല്‍എ, അനൂപ് ജേക്കബ്, ജി ദേവരാജന്‍, വി ഡി സതീശന്‍, വി കെ ഇബ്രാഹിംകുഞ്ഞ്, ബെന്നി ബഹ്‌നാന്‍, എം കെ മുനീര്‍, ഷിബു ബേബി ജോണ്‍, ഷാനിമോള്‍ ഉസ്മാന്‍, ജോണി നെല്ലൂര്‍, സി പി ജോണ്‍ സംബന്ധിച്ചു.
Next Story

RELATED STORIES

Share it