വിശദീകരണവുമായി പൊതു വിദ്യാഭ്യാസ ഡയറക്ടര്‍

തിരുവനന്തപുരം: ഒന്നേകാല്‍ ലക്ഷം കുട്ടികള്‍ ജാതിമത കോളങ്ങള്‍ പൂരിപ്പിക്കാതെയാണു സ്‌കൂള്‍ പ്രവേശനം നേടിയതെന്ന സര്‍ക്കാര്‍ വാദം വിവാദമായതോടെ വിശദീകരണവുമായി പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ കെ വി മോഹന്‍കുമാര്‍ രംഗത്തെത്തി. വിദ്യാഭ്യാസ വകുപ്പിന്റെ കണക്കിലോ സമ്പൂര്‍ണ സോഫ്റ്റ്‌വെയറിലോ പിഴവില്ലെന്ന് അദ്ദേഹം പറഞ്ഞു.
വിദ്യാര്‍ഥികളെ ചേര്‍ക്കുമ്പോള്‍ മതം, ജാതി എന്നിവ നിര്‍ബന്ധമായും പൂരിപ്പിക്കേണ്ടതില്ല. കംപ്യൂട്ടറില്‍ വിവരങ്ങള്‍ ചേര്‍ക്കുമ്പോള്‍ ഇത്തരം കാര്യങ്ങള്‍ സ്‌കൂള്‍ അധികൃതര്‍ ഒഴിവാക്കാറുണ്ട്. അതുകൊണ്ട് അവര്‍ക്കു ജാതിയും മതവുമില്ലെന്ന് അര്‍ഥമില്ല. മാതാപിതാക്കള്‍ രേഖപ്പെടുത്താത്തതാവാം. അല്ലെങ്കില്‍ രേഖപ്പെടുത്തിയിട്ടും അധികൃതര്‍ അപ്‌ലോഡ് ചെയ്യാത്തതാവാം. സ്‌കൂള്‍ അധികൃതര്‍ക്ക് അബദ്ധം പറ്റിയതാണോയെന്നു പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it