thrissur local

വിശദമായ പരിശോധനയ്ക്കുശേഷം തീരുമാനം: കോര്‍പറേഷന്‍ കൗണ്‍സില്‍

തൃശൂര്‍: പത്തുലക്ഷം രൂപ കമ്മീഷന്‍ ആവശ്യപ്പെട്ടതു കിട്ടില്ലെന്നു വന്നപ്പോള്‍ കാരണം കാണിക്കാതെയും തീരുമാനമെടുക്കാതെയും മാറ്റിവെച്ചെന്ന് ആക്ഷേപമുയര്‍ന്ന ടെണ്ടര്‍ ഫയല്‍ വിശദമായ പരിശോധനയ്ക്കുശേഷം പരിഗണിച്ചാല്‍ മതിയെന്ന് കോര്‍പറേഷന്‍ കൗണ്‍സില്‍ തീരുമാനം.
ഒന്നേമുക്കാല്‍ കോടി ചിലവില്‍ സോളാര്‍ പാനല്‍ സ്ഥാപിക്കാനുളള ടെണ്ടറില്‍ തീരുമാനമെടുക്കാതെ യുഡിഎഫ് നേതൃത്വത്തിലുള്ള കൗണ്‍സില്‍ കഴിഞ്ഞ ജൂലായ് 23ന് മാറ്റിവെക്കുകയായിരുന്നു. സാമ്പത്തിക ബാധ്യത വരുന്ന ഫയല്‍ കാരണം പറയാതെ മാറ്റിവെക്കുന്നതു നിയമവിരുദ്ധമാണെന്ന് അഭിപ്രായമുയര്‍ന്നിരുന്നു.
ഹൈദ്രാബാദിലെ ഫോര്‍ത്ത് പാര്‍ട്ടണര്‍ എനര്‍ജി പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയായിരുന്നു 1,75,72,250 രൂപയുടെ കുറഞ്ഞ നിരക്കിലുള്ള ടെണ്ടര്‍ ക്വാട്ട് ചെയ്തിരുന്നത്.
കോര്‍പറേഷന്റെ കണ്‍സള്‍ട്ടന്‍സിയായ അനര്‍ട്ട് പരിശോധിച്ച് തൃപ്തികരമായതും, സാങ്കേതിക യോഗ്യതയുള്ളതുമായ ടെണ്ടര്‍ സാധാരണഗതിയില്‍ കൗണ്‍സില്‍ അംഗീകരിക്കേണ്ടതായിരുന്നുവെങ്കിലും 23. 7.2 015 ല്‍ ചേര്‍ന്ന കൗണ്‍സില്‍ യോഗം പ്രത്യേകിച്ചൊരു കാരണവും പറയാതെ മാറ്റിവെക്കുകയായിരുന്നു. ടെണ്ടര്‍ നിബന്ധനപ്രകാരം 25.7.2015ന് മുമ്പ് സപ്ലെ ഓര്‍ഡര്‍ നല്‌കേണ്ടതായിരുന്നു ടെണ്ടര്‍.
സമയബന്ധിതമായി സപ്ലെ ഓര്‍ഡര്‍ നല്‍കാത്തതിനാല്‍ നിരക്കില്‍ ഉണ്ടായേക്കാവുന്ന മാറ്റത്തിനും അനര്‍ട്ടിന് നല്‍കിയ കണ്‍സള്‍ട്ടന്‍സി ഫീസിനു ൈവ ദ്യുതി റഗുലേറ്ററി കമ്മീഷന്‍ പെനാല്‍റ്റി ചുമത്തിയാല്‍ മുന്‍ കൗണ്‍സില്‍ മാത്രമായിരിക്കും ഉത്തരവാദിയെന്നും ഓഫീസിന്റെ ഭാഗത്തുനിന്നും ഇക്കാര്യത്തില്‍ യാതൊരു വീഴ്ചയുമുണ്ടായിട്ടില്ലെന്നുമുള്ള ഓഫീസ് കുറിപ്പോടെയായിരുന്നു കഴിഞ്ഞ ദിവസംനടന്ന കൗണ്‍സില്‍ യോഗത്തിന്റെ പരിഗണനക്കു ഫയല്‍ വന്നത്.
ടെണ്ടര്‍ നിരക്ക് കുറക്കുന്നതിന് മുന്‍കൗണ്‍സില്‍ നേതൃത്വം കമ്പനിയെ നെഗോഷിയേഷന് വിളിച്ചിരുന്നു. നിരക്ക് കുറക്കാനാവില്ലെന്ന നിലപാട് കമ്പനി സ്വീകരിച്ചതായാണ് ഫയല്‍.
കോര്‍പറേഷന്‍ വൈദ്യുതി വിഭാഗം ഉപയോഗിക്കുന്ന വൈദ്യുതിയുടെ മൂന്ന് ശതമാനം. ലൈസന്‍സിയെന്ന നിലയില്‍ സ്വന്തമായി ഉല്പാദിപ്പിക്കണമെന്ന റഗുലേറ്ററി കമ്മീഷന്റെ ഉത്തരവനുസരിച്ചായിരുന്നു കോര്‍പ്പറേഷന്‍ വക ജയ്ഹിന്ദ് മാര്‍ക്കറ്റ് ബില്‍ഡിംഗിങ്ങിന് മുകളില്‍ 1,80,000 യൂണിറ്റ് വൈദ്യുതി ഉല്പാദിപ്പിക്കാവുന്ന സോളാര്‍ പദ്ധതിക്ക് ടെണ്ടര്‍ ക്ഷണിച്ചത്.
ടെണ്ടര്‍ അംഗീകരിച്ചാലും കമ്പനി ഏറ്റെടുക്കാത്ത സാഹചര്യമുണ്ടായാലും, റീടെണ്ടര്‍ വിളിച്ച് അധിക തുക വന്നാലും കൗണ്‍സിലര്‍മാര്‍ക്കു വ്യക്തിപരമായി വന്‍ബാധ്യതയാകുമെന്ന പ്രശ്‌നമായിരുന്നു കൗ ണ്‍സില്‍ യോഗത്തില്‍ ഉയര്‍ന്നത്. ടെണ്ടര്‍ നല്കിയ കമ്പനിക്കാരെ ബന്ധപ്പെട്ട നിരക്കു കുറക്കുന്ന കാര്യത്തില്‍ നെഗോഷിയേറ്റ് ചെയ്യാനും, ഫയല്‍ വിശദമായി പരിശോധിക്കാനുമാണ് തീരുമാനം. സോളാര്‍ വൈദ്യുതി ഉല്‍പാദനം വ്യാപകമായി ഏറ്റെടുക്കാനും യോഗം തീരുമാനിച്ചു.
Next Story

RELATED STORIES

Share it