വിവി പാറ്റ് വോട്ടിങ് യന്ത്രങ്ങള്‍ 1,062 ബൂത്തുകളില്‍

തിരുവനന്തപുരം: വോട്ടര്‍മാര്‍ക്ക് തങ്ങളുടെ സ്ഥാനാര്‍ഥിക്ക് തന്നെയാണ് വോട്ട് രേഖപ്പെടുത്തിയതെന്ന് ഉറപ്പുവരുത്താന്‍ കഴിയുന്ന വിവി പാറ്റ് (വോട്ടര്‍ വെരിഫയബിള്‍ പേപ്പര്‍ ഓഡിറ്റ് ട്രയല്‍) വോട്ടിങ് യന്ത്രങ്ങള്‍ സംസ്ഥാനത്തെ 1,062 ബൂത്തുകളില്‍ ഉപയോഗിക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ അറിയിച്ചു. വോട്ടിങ് കംപാര്‍ട്ട്‌മെന്റില്‍ ബാലറ്റ് യൂനിറ്റിനോട് ചേര്‍ന്ന് ഘടിപ്പിക്കുന്ന വിവി പാറ്റ് യൂനിറ്റിന്റെ ഡിസ്‌പ്ലേയില്‍, ഒരാള്‍ വോട്ട് രേഖപ്പെടുത്തിയ ഉടന്‍ സ്ഥാനാര്‍ഥിയുടെ പേര്, സീരിയല്‍ നമ്പര്‍, ചിഹ്‌നം എന്നിവ ഉള്‍പ്പെടുന്ന ഒരു സ്‌ലിപ് 7 സെക്കന്റ് നേരം വോട്ടര്‍മാര്‍ക്ക് കാണാനായുണ്ടാവും. തുടര്‍ന്ന്, സ്‌ലിപ് മുറിഞ്ഞ് വിവി പാറ്റ് യന്ത്രത്തില്‍ വീഴും. എന്നാല്‍, വോട്ടര്‍ക്ക് സ്‌ലിപ്പെടുക്കാന്‍ സാധിക്കില്ല.
Next Story

RELATED STORIES

Share it