Flash News

വിവിപാറ്റ് രശീതികള്‍ എണ്ണണമെന്ന് ആവശ്യപ്പെടുന്ന ഹരജി തള്ളി



ന്യൂഡല്‍ഹി: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന കേരളത്തിലെ വേങ്ങര നിയമസഭാ മ ണ്ഡലത്തിലെയും ജമ്മു കശ്മീരിലെ ഗുര്‍ദാസ്പൂര്‍ ലോക്‌സഭാ മണ്ഡലത്തിലെയും മുഴുവന്‍ വിവിപാറ്റ് യന്ത്രങ്ങളിലെയും രശീതികള്‍ എണ്ണണമെന്നാവശ്യപ്പെടുന്ന ഹരജി സുപ്രിംകോടതി തള്ളി. ഹരജിക്കാരന്റെ ആവശ്യം പരിഗണിക്കേണ്ടത് സുപ്രിംകോടതിയല്ലെന്നും ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് തിരഞ്ഞെടുപ്പു കമ്മീഷന്‍ ആണെന്നും ചൂണ്ടിക്കാട്ടിയാണ് കോടതി  മലയാളിയായ പൊതുപ്രവര്‍ത്തകന്‍ സാബു സ്റ്റീഫന്‍ സമര്‍പ്പിച്ച സ്വകാര്യ ഹരജി തള്ളിയത്.തിരഞ്ഞെടുപ്പുകളില്‍ വിവിപാറ്റ് രശീതികള്‍ എണ്ണുന്നത് ഘട്ടംഘട്ടമായി നടപ്പാക്കുമെന്ന് കമ്മീഷന്‍ അറിയിച്ചിട്ടുണ്ടെന്നും അതിനാല്‍ ഹരജിക്കാരന്റെ ആവശ്യത്തില്‍ ഇടപെടേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി.
Next Story

RELATED STORIES

Share it