kozhikode local

വിവിധ സംഘടനകള്‍ പിന്തുണയുമായി രംഗത്ത്:

മുക്കം പ്ലാസ്റ്റിക് മുക്തിയിലേക്ക്മുക്കം: മുക്കം നഗരസഭയെ മാലിന്യ മുക്തമാക്കുന്ന പദ്ധതിക്ക് വിവിധ സംഘടനകളുടെയും സാമൂഹ്യ രാഷ്ട്രീയ സന്നദ്ധ സംഘടനാ പ്രതിനിധികളുടെയും സംയുക്ത യോഗം പിന്തുണ പ്രഖ്യാപിച്ചു.
നഗരസഭ നടപ്പിലാക്കുന്ന പ്ലാസ്റ്റിക് നിരോധനത്തിന് സൂപ്പര്‍ മാര്‍ക്കറ്റ്‌സ് വെല്‍ഫയര്‍ അസോസിയേഷനും, വ്യാപാരി വ്യവസായി ഏകോപന സമിതിയും, വ്യാപാരി വ്യവസായി സമിതിയും ഉള്‍പ്പെടെ വിവിധ സംഘടനകളാണ് പിന്തുണയുമായി രംഗത്തിറങ്ങിയിരിക്കുന്നത്.
ഇതോടെ മുക്കം അങ്ങാടിയും, പരിസരവും, നേരിടുന്ന  ഗുരുതര മാലിന്യ പ്രശ്‌നത്തിന് വലിയ പരിഹാരമാകും.
കാരശ്ശേരി ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന യോഗം മുനിസിപ്പല്‍ ചെയര്‍മാന്‍ വി കുഞ്ഞന്‍ ഉദ്ഘാടനം ചെയ്തു. എ കെ അബ്ദുര്‍റഹ്മാന്‍ അധ്യക്ഷത വഹിച്ചു.
Next Story

RELATED STORIES

Share it