thrissur local

വിവിധ റോഡുകളുടെ പുനരുദ്ധാരണ പ്രവര്‍ത്തികള്‍ക്ക് 50 ലക്ഷത്തിന്റെ ഭരണാനുമതി

കുന്നംകുളം: കാലവര്‍ഷക്കെടുതിമൂലം ഗതാഗതയോഗ്യമല്ലാതായ തീര്‍ന്ന റോഡുകളുടെ പുനരുദ്ധാരണം അത്യാവശ്യമായി ചെയ്തു തീര്‍ക്കേണ്ടതാണെന്നുള്ളതിനാല്‍ 2017-2018 വര്‍ഷത്തെ വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കുന്നംകുളം മണ്ഡലത്തിലെ വിവിധ റോഡുകളുടെ പുനരുദ്ധാരണ പ്രവര്‍ത്തികള്‍ക്ക് 50 ലക്ഷം രൂപയുടെ ഭരണാനുമതിയായതായി വ്യവസായ മന്ത്രിയും കുന്നംകുളം എംഎല്‍എയുമായ എ സി മൊയ്തീന്‍ അറിയിച്ചു.
വേലൂര്‍ പഞ്ചായത്തിലെ വെള്ളാറ്റഞ്ഞൂര്‍ കൊളക്കാട് റോഡ് 10 ലക്ഷം, എരുമപ്പെട്ടി പഞ്ചായത്തിലെ ചിറ്റണ്ട ചാത്തംകുളം റോഡ് 10  ലക്ഷം, കാട്ടകാമ്പാല്‍ പഞ്ചായത്തിലെ പട്ടിത്തടം ക്വാര്‍ട്ടേഴ്‌സ് റോഡ് 10 ലക്ഷം, കടവല്ലൂര്‍ പഞ്ചായത്തിലെ കരിക്കാട് കോങ്കണ്ണുര്‍ റോഡ് 10 ലക്ഷം, കടങ്ങോട് പഞ്ചായത്തിലെ ഇയ്യാല്‍സമാജം റോഡ് 10 ലക്ഷം എന്നിവക്കാണ് ഭരണാനുമതി ആയത്.
ഇതിനുമുന്‍പ്  2017 -2018 വര്‍ഷത്തെ തന്നെ കാലവര്‍ഷകെടുതിമൂലം ഗതാഗതയോഗ്യമല്ലാതായി തീര്‍ന്ന 4 റോഡുകള്‍ക്ക് 40 ലക്ഷം രൂപയുടെ പുനരുദ്ധാരണ പ്രവര്‍ത്തികള്‍ക്ക് ഭരണാനുമതി ലഭിച്ചതിനു പുറമെയാണ് 50 ലക്ഷം രൂപയുടെ പുനരുദ്ധാരണ പ്രവര്‍ത്തികള്‍ക്ക് ഭാരനുമതി ആയതെന്ന് മന്ത്രി അറിയിച്ചു. 2017-2018 വര്‍ഷത്തെ ബജറ്റ് വര്‍ക്കില്‍ ഉള്‍പെടുത്തിയിരുന്ന പത്രാമംഗലം റോഡിനും 33.56 ലക്ഷം രൂപയുടെ ഭരണാനുമതി ആയതായി മന്ത്രി അറിയിച്ചു.
Next Story

RELATED STORIES

Share it