Flash News

വിവിധ പീഡനക്കേസുകളിലെ നാല് പ്രതികള്‍ പിടിയില്‍

നെടുമങ്ങാട്: പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ചതടക്കം നാല് കേസുകളില്‍ പ്രതികളായവരെ നെടുമങ്ങാട് ഡി.വൈ എസ്.പി ഇ.എസ്.ബിജുമോന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു.
നെയ്യാര്‍ഡാം വാഴിച്ചാല്‍ അമ്പൂരി തടത്തരികത്ത് വീട്ടില്‍ ജോബി ജോസഫ് (39),നെടുമങ്ങാട് മഞ്ച സ്വദേശി മുനീര്‍ (25) ,നെടുമങ്ങാട് പനയമുട്ടം മുളമൂട് റിജിത്ത് കോട്ടേജില്‍ റിജി എന്നുവിളിക്കുന്ന റിജിത്ത് (40),കള്ളിക്കാട് മുകുന്ദറ കോലിയക്കോട് റോഡരികത്ത് വീട്ടില്‍ നന്ദു ആശാരി (20) എന്നിവരാണ് അറസ്റ്റിലായത്.
നെയ്യാര്‍ഡാം പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ കൊമ്പ ആദിവാസി സെറ്റില്‍മെന്റിലെ പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ വഴിനടന്നുവരുന്ന സമയത്ത് മാനഭംഗപ്പെടുത്തിയ കേസിലാണ് അമ്പൂരി കാരിക്കുഴി തടത്തരികത്ത് വീട്ടില്‍ ജോബി ജോസഫ് അറസ്റ്റിലായത്.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഓട്ടോറിക്ഷയില്‍ തട്ടികൊണ്ടുപോയി പീഡിപ്പിച്ച കേസിലാണ് മഞ്ച സ്വദേശി മുനീര്‍ അറസ്റ്റിലായത്.നെയ്യാര്‍ഡാം സ്വദേശിനിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയ കേസിലാണ് കള്ളിക്കാട് കോലിയക്കോട് നന്ദു ആശാരി അറസ്റ്റിലായത്. ഇയാളുടെ വീടിനടുത്ത് വാടകയ്ക്ക് താമസിച്ചിരുന്ന പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയെന്നാണ് കേസ്. സംഭവത്തിന് ശേഷം ഒളിവില്‍ കഴിഞ്ഞു വരികയായിരുന്നു. പ്രതിയെ കാട്ടാക്കട കോടതി റിമാന്‍ഡ് ചെയ്തു.പനയമുട്ടം സ്വദേശിയും ഭിന്നശേഷിക്കാരിയുമായ പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ നെടുമങ്ങാട് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതി കോതകുളങ്ങര മുളമൂട് റിജിത്ത് കോട്ടേജില്‍ റിജിത്ത് നെടുമങ്ങാട് കോടതിയില്‍ കീഴടങ്ങുകയായിരുന്നു. പൊലീസ് അപേക്ഷ പ്രകാരം ഇയാളെ കസ്റ്റഡില്‍ വാങ്ങി തെളിവെടുപ്പ് നടത്തി. അന്വേഷണത്തിനും തെളിവെടുപ്പിനും ശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതിയ റിമാന്‍ഡ് ചെയ്തു.
റൂറല്‍ എസ്.പി പി.അശോക് കുമാറിന്റെ മേല്‍നോട്ടത്തില്‍ നെടുമങ്ങാട് ഡി.വൈ.എസ്.പി ഇ.എസ്.ബിജുമോന്‍, സി.ഐ മാരായ എം.അനില്‍കുമാര്‍, എസ്. അനില്‍കുമാര്‍, നെടുമങ്ങാട് എസ്.ഐ ഷിബു, നെയ്യാര്‍ഡാം എസ്.ഐ സതീഷ്‌കുമാര്‍, ശശീന്ദ്രകൈമള്‍, എ.എസ്.ഐ സുരേഷ് എന്നിവരടങ്ങിയ സംഘമാണ് കേസുകളന്വേഷിച്ചത്.
Next Story

RELATED STORIES

Share it