kannur local

വിവിധ പരിപാടികളോടെ നാടെങ്ങും യോഗാ ദിനം



കണ്ണൂര്‍: ജില്ലയില്‍ വിവിധ പരിപാടികളോടെ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു. വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച യോഗ ദിനാചരണ ജില്ലാതല ഉദ്ഘാടനം സെന്റ് മൈക്കിള്‍സ് സ്‌കൂളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് നിര്‍വഹിച്ചു. സ്റ്റാന്‍ഡിങ്് കമ്മിറ്റി ചെയര്‍മാന്‍ കെ പി ജയബാലന്‍ അധ്യക്ഷത വഹിച്ചു. എസ്പി ജി ശിവവിക്രം മുഖ്യാതിഥിയായി. എഡിഎം ഇ മുഹമ്മദ് യൂസുഫ്, വിദ്യാ—ഭ്യാസ ഉപഡയറക്ടര്‍ എം ബാബുരാജന്‍, കണ്ണൂര്‍ ഡിഇഒ സി ഐ വത്സല, ഹെഡ്മാസ്റ്റര്‍ ഫാദര്‍ ഗ്രേഷ്യസ് സംസാരിച്ചു. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് നല്‍കിയ യോഗ പരിശീലനത്തിന് ഫാദര്‍ രാജേഷ് നേതൃത്വം നല്‍കി. ദേശീയ ആയുര്‍മിഷനും ആയുഷ് വകുപ്പും ഹോമിയോപ്പതി വകുപ്പും സംയുക്തമായി കണ്ണൂര്‍ ജവഹര്‍ ലൈബ്രറി ഹാളില്‍ സംഘടിപ്പിച്ച യോഗയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് നിര്‍വഹിച്ചു. കെ പി ജയബാലന്‍ അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍ അഡ്വ. ലിഷ ദീപക്, ഭാരതീയ ചികില്‍സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. പി വി ശ്രീദേവി, ഹോമിയോപ്പതി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ശിവരാമകൃഷ്ണന്‍, എഎംഎഐ ജില്ലാ പ്രസിഡന്റ് ഡോ. കെ മാലിനി, ഐഎച്ച്‌കെ ജില്ലാ പ്രസിഡന്റ് ഡോ. ഗിരിജ ദേവി, ഐഎച്ച്എംഎ ജില്ലാ പ്രസിഡന്റ് ഡോ. പി വി പ്രദീപന്‍, ഡോ. നവീന്‍ വാസു, ഡോ. ഷിജി പി, ഡോ. അബ്ദുല്‍ വാജിദ്, ഡോ. പി മോഹനന്‍ സംസാരിച്ചു. ഡോ. മനീഷ് എം, ഡോ. നവീന്‍ വാസു, ബേബി നിഷ യോഗ പരിശീലനത്തിന് നേതൃത്വം നല്‍കി.  സെമിനാര്‍, ലഘുലേഖ വിതരണം, ഭാരതീയ ചികില്‍സാ വകുപ്പ് ആയുഷ് ഗ്രാമം പദ്ധതിയിലെ പട്ടാനൂര്‍ യുപി സ്‌കൂള്‍ കുട്ടികളുടെ യോഗ നൃത്തം എന്നിവ നടന്നു. കുടുംബശ്രീ ജില്ലാ മിഷന്‍ സംഘടിപ്പിച്ച 101 കുടുംബശ്രീ പ്രവര്‍ത്തകരുടെ യോഗ പ്രദര്‍ശനം പി കെ ശ്രീമതി എംപി ഉദ്ഘാടനം ചെയ്തു. യോഗ പരിശീലിക്കാനും മറ്റുള്ളവരെ അത് പഠിപ്പിക്കാനും കുടുംബശ്രീ പ്രവര്‍ത്തകര്‍ മുന്നോട്ടുവന്നത് സ്ത്രീകള്‍ കൈവരിച്ച വളര്‍ച്ചയുടെ തെളിവാണെന്ന് എംപി പറഞ്ഞു. മേയര്‍ ഇ പി ലത അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി പി ദിവ്യ, സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്‍മാരായ വി കെ സുരേഷ് ബാബു, ടി ടി റംല, മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ എന്‍ ബാലകൃഷ്ണന്‍ മാസ്റ്റര്‍, അഡ്വ. ലിഷ ദീപക്, എരഞ്ഞോളി പഞ്ചായത്ത് പ്രസിഡന്റ് എ കെ രമ്യ, ഫോക്‌ലോര്‍ അക്കാദമി സെക്രട്ടറി എ കെ നമ്പ്യാര്‍, ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ഡോ. എം സുര്‍ജിത് സംസാരിച്ചു. മൂന്ന് പഞ്ചായത്തില്‍ നിന്നുള്ള കുടുംബശ്രീ പ്രവര്‍ത്തകരാണ് പ്രദര്‍ശനത്തില്‍ പങ്കെടുത്തത്. കണ്ണൂര്‍ സര്‍വകലാശാലയില്‍ യോഗ ക്ലാസും പ്രദര്‍ശനവും നടത്തി. മാങ്ങാട്ടുപറമ്പ ക്യാംപസിലെ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ വിവിധ ഡിപാര്‍ട്‌മെന്റിലെ വിദ്യാര്‍ഥികളും അധ്യാപകരും പങ്കെടുത്തു. പ്രോ വൈസ് ചാന്‍സിലര്‍ ഡോ.ടി അശോകന്‍ ഉദ്ഘാടനം ചെയ്തു. രജിസ്ട്രാര്‍ ഡോ. ബാലചന്ദ്രന്‍ കീഴോത്ത്, സിന്ധിക്കേറ്റ് അംഗങ്ങളായ ഡോ. വി എ വില്‍സന്‍, പ്രഫ. രാജു, ക്യാംപസ് ഡയറക്്ടര്‍ ഡോ. പി ടി ജോസഫ് സംസാരിച്ചു. ടി വി പത്്മനാഭന്‍ എന്നിവര്‍ നേതൃത്വം നല്‍കി. കുത്തുപറമ്പ്: ഭാരത് സ്വാഭിമാന്‍ പതഞ്ജലി യോഗ സമിതി ജില്ലാ കമ്മിറ്റിയുടെ പരിപാടി മമ്പാരം ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ കോഴിക്കോട് ഡിവൈഎസ്പി കെ കെ സുനില്‍ ബാബു ഉദ്ഘടനം ചെയ്തു. സി കെ സരസപ്പന്‍ അധ്യക്ഷത വഹിച്ചു.പ്രദീപന്‍ തൈക്കണ്ടി, കെ ജി ബാബു, മമ്പാരം മാധവന്‍, പ്രിന്‍സിപ്പല്‍ ഡോ.മുഹമ്മദ് നസീര്‍, മനോജ് അണിയാര്ത, വി ശ്രീലത, ജിതേഷ് പണിക്കര്‍, സനോജ് നെല്യടന്‍, ഷാജി, രാജേഷ് ശര്‍മ സംസാരിച്ചു.
Next Story

RELATED STORIES

Share it