thrissur local

വിവാഹ വാഗ്ദാനം നല്‍കി വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍



തൃശൂര്‍: നഴ്‌സിങ് വിദ്യാര്‍ഥിനിയെ വിവാഹം കഴിക്കാമെന്ന് പ്രലോഭിപ്പിച്ച് നിരന്തരം പീഡനത്തിരയാക്കിയ യുവാവ് പിടിയില്‍. എറണാകുളം ചെറായി തൊണ്ടിപ്പറമ്പില്‍ കൃഷ്ണരാജ്(29) ആണ് പിടിയിലായത്. പ്രതി വിവാഹിതനും ആറു വയസുള്ള പെണ്‍കുട്ടിയുടെ പിതാവുമാണ്. ഇലക്ട്രീഷന്‍ പണിക്കാരനായ പ്രതി 2016 നവംബര്‍ മാസത്തിലാണ് വിദേശത്തു നിന്നും നാട്ടിലേക്ക് വന്നത്. വിദേശത്ത് വച്ച് ഫേസ്ബുക്കില്‍ വിദ്യാര്‍ഥിനിയുമായി പരിചയപ്പെട്ട പ്രതി വിദ്യാര്‍ഥിനിയെ വിവാഹം കഴിക്കാമെന്നും വിദേശത്ത് ഉയര്‍ന്ന ജോലി ശരിയാക്കി കൊടുക്കാമെന്നും മറ്റും പറഞ്ഞ് പ്രലോഭിപ്പിച്ച് വലയില്‍ വീഴ്ത്തുകയായിരുന്നു. വിദേശത്തു നിന്നും ലീവില്‍ വന്ന പ്രതി വിദ്യാര്‍ഥിനിയെ വിവാഹം കഴിക്കാമെന്ന് പറഞ്ഞ് വയനാട്ടിലേക്ക് കൊണ്ടുപോയി ഹോട്ടലില്‍ മുറിയെടുത്ത് പീഡിപ്പിക്കുകയായിരുന്നു. വിദ്യാര്‍ഥിനി അറിയാതെ പീഡിപ്പിക്കുന്ന ദൃശ്യങ്ങളും മറ്റും മൊബൈല്‍ഫോണില്‍ പകര്‍ത്തുകയും ചെയ്തു. പ്രതിയുടെ ചതി മനസ്സിലാക്കി വിദ്യാര്‍ഥിനി പ്രതിയുമായിട്ടുള്ള ബന്ധം ഉപേക്ഷിക്കുകയായിരുന്നു. ഇതോടെ  നഗ്ന ചിത്രങ്ങള്‍ ഇന്റര്‍നെറ്റ് വഴി പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി വിദ്യാര്‍ഥിനിയെ തട്ടികൊണ്ടുപോയി എറണാകുളത്ത് പ്രതി വാടകക്ക് എടുത്ത വീട്ടിലും മറ്റൊരു ഹോട്ടലിലും വച്ച് നിരന്തരം പീഡിപ്പിക്കുകയും ചെയ്തു. വിദ്യാര്‍ഥിനിയെ കാണാതായതിനെ തുടര്‍ന്ന് മാതാപിതാക്കളുടെ പരാതിയില്‍ നെടുപുഴ പോലിസ് കേസെടുത്ത് അന്വേഷണം നടത്തി വരവെയാണ് പീഡനവിവരം പുറത്തറിയുന്നത്. വെസ്റ്റ് പോലിസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി കെ രാജു, നെടുപുഴ പോലിസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ സതീഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലിസ് സംഘമാണ് പ്രതിയെ പറവൂരില്‍ നിന്നും കൊണ്ടു വന്ന് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Next Story

RELATED STORIES

Share it