വിവാഹ വാഗ്ദാനം നല്കി പീഡനം ; റിട്ട. ബിഎസ്എഫ് ഹവില്‍ദാര്‍ അറസ്റ്റില്‍
BY shinila shins13 Jun 2017 3:57 AM GMT
shinila shins13 Jun 2017 3:57 AM GMT
തിരുവല്ല: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് വിവാഹ വാഗ്ദാനം നല്കി തിരുവല്ലയില്‍ നിന്നും ജമ്മുകശ്മീരില്‍ കൊണ്ടുപോയി യുവതിയെ പീഡിപ്പിച്ച റിട്ട. ബിഎസ്എഫ് ഹവില്‍ദാരെ തിരുവല്ല പോലിസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ അവലക്കുന്ന് സ്വദേശി പുതുമ്പള്ളില്‍ ഷാജി തോമസിനെയാണ് (53) ഇന്നലെ അറസ്റ്റ് ചെയ്തത്. 2014നായിരുന്നു കേസിനാസ്പദമായ സംഭവം. സ്നേഹക്കൂട്ടായ്മ എന്ന ഫേസ്ബുക്ക് ഗ്രൂപ്പിലൂടെ യുവതിയുമായി പരിചയപ്പെട്ട് തോമസ് 2014 ജൂലൈയില്‍ ജമ്മുകശ്മീരില്‍ കൊണ്ടുപോയി 4 ദിവസം താമസിപ്പിച്ച് പീഡിപ്പിച്ച ശേഷം യുവതിയെ തിരികെ നാട്ടിലേക്ക് വിട്ടിരുന്നു.പിന്നീട് യുവതി വിവാഹത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ തനിക്ക് ഭാര്യയും മക്കളും ഉണ്ടെന്ന് അറിയിച്ച ഇയാള്‍ പിന്മാറുകയായിരുന്നു. ഇതോടെ യുവതി തിരുവല്ല പോലിസില്‍ പരാതിയും നല്കി. അന്വേഷണത്തില്‍ പ്രതിയെക്കുറിച്ച് വ്യക്തമായ വിവരങ്ങള്‍ ലഭിക്കാതെവന്നതാണ് പ്രതിയെ പിടികൂടാന്‍ താമസമുണ്ടായത്. അതിനിടെ കേസിനെക്കുറിച്ചറിഞ്ഞ ഷാജി തോമസ് വിആര്‍എസ് എടുത്ത് ജോലി ഉപേക്ഷിച്ച് ആലപ്പുഴയില്‍ ഒളിവില്‍ കഴിയുകയായിരുന്നു. ഇയാള്‍ 2016ല്‍ വിരമിച്ചതായി വിവരം ലഭിച്ചിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് തിരുവല്ല സിഐ ടി രാജപ്പന്, എസ്ഐമാരായ വിനോദ്, സാലിമോന്‍ ഫിലിപ്പ്, സിവില്‍ പോലിസ് ഓഫിസര്‍മാരായ വില്‍സണ്‍, അജി, സുജിത്ത് എന്നിവരടങ്ങുന്ന സംഘം ആലപ്പുഴയിലെ താമസവീട്ടിലെത്തി ഷാജിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ തിരുവല്ല ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Next Story
RELATED STORIES
ലബനാനില്‍ ഇസ്രായേല്‍ വ്യോമാക്രമണം; ഹിസ്ബുല്ല ആക്രമണത്തിന് മറുപടിയെന്ന്
17 April 2024 6:22 PM GMTതെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂളിനു നേരെ ഹിന്ദുത്വരുടെ ആക്രമണം; 'ജയ്...
17 April 2024 1:59 PM GMTകനത്ത മഴ; തിരുവനന്തപുരത്ത് നിന്നും യുഎഇയിലേക്കുളള നാല് വിമാനങ്ങള്‍...
17 April 2024 12:46 PM GMTബിജെപി എംപി കരാഡി സങ്കണ്ണ അമരപ്പ കോൺഗ്രസിൽ ചേർന്നു
17 April 2024 12:45 PM GMTമുസ് ലിം അഭിഭാഷകനോട് വിവേചനം: ഹൈക്കോടതിയില്‍ മാപ്പ് പറഞ്ഞ് വിചാരണ...
17 April 2024 12:30 PM GMTകനത്ത മഴ; യുഎഇയിലേക്കുള്ള നാല് വിമാനങ്ങള്‍ കൂടി റദ്ദാക്കി
17 April 2024 12:11 PM GMT