Kottayam Local

വിവാഹ വാഗ്ദാനം നല്‍കി പീഡനം; യുവാവ് അറസ്റ്റില്‍

ഏറ്റുമാനൂര്‍: 16കാരിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതിയില്‍ അയല്‍വാസിയായ യുവാവിനെ പോലിസ് അറസ്റ്റ് ചെയ്തു.
തെള്ളകം പഴയംപ്ലാത്ത് പടിഭാഗം കുരിശുങ്കല്‍ ഷാനു വര്‍ഗീസിനെ(26) യാണ് ഇന്നലെ ഏറ്റുമാനൂര്‍ പോലിസ് പിടികൂടിയത്. ഷാനുവുമായി പ്രണയത്തിലായിരുന്ന പെണ്‍കുട്ടിയെ കാണാനില്ലെന്നു പറഞ്ഞ് കഴിഞ്ഞ ഏപ്രില്‍ 28ന് ബന്ധുക്കള്‍ പോലിസില്‍ പരാതി നല്‍കിയിരുന്നു.
എന്നാല്‍ പിറ്റേന്ന് കൂട്ടുകാരിയുടെ വീട്ടില്‍ നിന്ന് പെണ്‍കുട്ടിയെ കണ്ടെത്തി. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ നടത്തിയ വൈദ്യ പരിശോധനയില്‍ ലൈംഗിക ബന്ധം നടന്നതായി തെളിഞ്ഞു. 28ന് രാവിലെ വീട്ടില്‍ നിന്ന് വിളിച്ചിറക്കിയ തന്നെ സമീപത്തുള്ള കൃഷിയിടത്തില്‍ വച്ച് ഷാനു പീഡിപ്പിക്കുകയായിരുന്നെന്നാണ് പെണ്‍കുട്ടിയുടെ മൊഴി.
ഷാനു ഇതിനു മുമ്പും പല കേസുകളില്‍ പ്രതിയായിരുന്നു. കഴിഞ്ഞ വര്‍ഷം ഓണാഘോഷത്തോടനുബന്ധിച്ചുണ്ടായ സംഘര്‍ഷത്തിനിടെ പോലിസുകാരനെ മര്‍ദ്ദിച്ച കേസില്‍ പ്രതിയാണ് ഷാനു.
പീഡനക്കേസില്‍ ഒളിവിലായ ഷാനുവിനെ ഞായറാഴ്ച രാത്രി വീടിനടുത്തു നിന്നു ഏറ്റുമാനൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജയകുമാറിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘമാണ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും.
Next Story

RELATED STORIES

Share it