Pathanamthitta local

വിവാഹ വാഗ്ദാനം നല്‍കി ദലിത് യുവതിയെ പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍



നാരങ്ങാനം: ദലിത് യുവതിയെ വിവാഹ വാഗ്ദാനം നല്‍കി മാസങ്ങളായി പീഡനത്തിനിരയാക്കിയ യുവാവിനെ പോലിസ് അറസ്റ്റ് ചെയ്തു. വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമായ കടമ്മനിട്ട കൊല്ലംപറമ്പില്‍ ജയകുമാര്‍ എന്നു വിൡക്കുന്ന അജയകുമാറിനെ (37)യാണ് ആറന്മുള പോലിസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ ഏതാനും സുഹൃത്തുക്കളും പോലിസ് നിരീക്ഷണത്തിലാണ്. കടമ്മനിട്ടയിലുള്ള സ്വകാര്യ ഓട്ടോ മൊബൈല്‍ വര്‍ക്ക്‌ഷോപ്പിലെ ജീവനക്കാരനാണ് പ്രതി. കോടതിയില്‍ ഹാജരാക്കിയ ഇയാളെ  റിമാന്‍ഡ് ചെയ്തു. പെണ്‍കുട്ടിയും അമ്മയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഭാര്യ മരിച്ചു പോയതാണെന്നും വിവാഹം കഴിക്കാന്‍ താല്‍പര്യമുണ്ടെന്നും പറഞ്ഞാണ് പീഡിപ്പിച്ചത്. കഴിഞ്ഞ ഏപ്രില്‍ മുതല്‍ പ്രതി പെണ്‍കുട്ടിയെ പീഡിപ്പിച്ചു വരികയായിരുന്നു. പ്രതിയുടെ സുഹൃത്തുക്കളും പെണ്‍കുട്ടിയെ ഫോണില്‍ വിളിച്ച് ശല്യം ചെയ്യാന്‍ തുടങ്ങിയപ്പോള്‍ ഉടന്‍ വിവാഹം നടത്തണമെന്ന് പെണ്‍കുട്ടി നിര്‍ബന്ധം പിടിച്ചു. ജയകുമാര്‍ ഇതിന് തയ്യാറാവാതിരുന്നതിനെ തുടര്‍ന്ന് പെണ്‍കുട്ടി പോലിസില്‍ പരാതി നല്‍കുകയായിരുന്നു. അടൂര്‍ ഡിവൈഎസ് പി റഹീമിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘമാണ് അന്വേഷണം നടത്തുന്നത്.
Next Story

RELATED STORIES

Share it