kasaragod local

വിവാഹ ദിവസം വീടാക്രമിച്ച് 27,000 രൂപ കൊള്ളയടിച്ചതായി പരാതി

ഹൊസങ്കടി: മകളുടെ വിവാഹ ദിവസം വീടാക്രമിച്ച് 27,000 രൂപ കൊള്ളയടിച്ചതായി പരാതി. മഞ്ചേശ്വരം ഹൊസബെട്ടു അംബേദ്ക്കര്‍ കോളനിയിലെ രാഘവന്റെ പരാതിയില്‍ രാകേഷ് (34), യക്ഷിത് (27), ജയരാജ് എന്ന പിട്ടി രാജു (25) എന്നിവര്‍ക്കെതിരേ മഞ്ചേശ്വരം പോലിസ് കേസെടുത്തു. കഴിഞ്ഞ ഒമ്പതിന് വൈകിട്ട് നാലോടെയാണ് സംഭവം.
രാഘവനും കുടുംബവും ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ച് അന്നു നടന്ന വിവാഹത്തില്‍ സംബന്ധിക്കാന്‍ പോയതായിരുന്നു. രാത്രി തിരിച്ചെത്തിയപ്പോഴാണ് സംഭവം ശ്രദ്ധയില്‍പെട്ടത്. സഹോദരന്‍ മനോജിനെ വീട്ടുകാവല്‍ ഏല്‍പ്പിച്ച ശേഷമാണ് രാഘവനും കുടുംബവും ഗുരുവായൂരിലേക്കു പോയത്. മനോജുമായി മുന്‍ വൈരാഗ്യമുള്ള സംഘം വീട്ടിലെത്തുകയും അദ്ദേഹത്തെ മര്‍ദ്ദിച്ചശേഷം വീട്ടിനകത്തു കയറി 27,000 രൂപ കൊള്ളയടിക്കുകയും വീട്ടുപകരണങ്ങളെല്ലാം തകര്‍ക്കുകയുമായിരുന്നുവെന്നും പരാതിയില്‍ പറഞ്ഞു.


Next Story

RELATED STORIES

Share it