kozhikode local

വിവാഹ ദിവസം വരന്‍ എത്തുന്നതിനു മുമ്പ് വധു കാമുകനൊപ്പം ഒളിച്ചോടി

പയ്യോളി: വിവാഹദിവസം വരന്‍ എത്തുന്നതിനു നിമിഷങ്ങള്‍ക്ക് മുമ്പ് വധു കാമുകനൊപ്പം ഒളിച്ചോടി. കൊയിലാണ്ടി കാവുംവട്ടത്തുളള യുവതിയാണ് പയ്യോളി ഭാഗത്തുള്ള യുവാവിനൊപ്പം കഴിഞ്ഞ ദിവസം ഒളിച്ചോടിയത്. വിവാഹത്തിനെത്തിയവര്‍ ഭക്ഷണം കഴിക്കുന്നതിനിടെയിലാണ് സിനിമയെ വെല്ലുന്ന രംഗങ്ങള്‍ വധുഗൃഹത്തില്‍ അരങ്ങേറിയത്.
കാമുകന്‍ തന്റെ മൂന്ന് പെണ്‍സുഹൃത്തുക്കളെ യുവതിയുടെ അടുക്കലേക്ക് പറഞ്ഞയച്ചു. ഇവര്‍ ഫോട്ടോ എടുക്കാനെന്നും പറഞ്ഞ് യുവതിയെ ബൈക്കുമായി വീടിനടുത്തു കാത്തുനില്‍ക്കുന്ന കാമുകന്റെ അരികിലെത്തിക്കുകയായിരുന്നു. കല്യാണ വേഷത്തില്‍ ധരിച്ച ആഭരണങ്ങളുമായി ബൈക്കിനു പിറകില്‍ കയറി യുവതി മുങ്ങുകയായിരുന്നു.
ഇതൊന്നുമറിയാതെ തിക്കോടി സ്വദേശിയായ വരനും സുഹൃത്തുക്കളും വധുഗൃഹത്തിലേക്ക് പുറപ്പെടാനൊരുങ്ങുമ്പോഴാണ് വധു കാമുകനൊപ്പം മുങ്ങിയ വിവരം അറിയുന്നത്. ഇതോടെ ഇരു കല്യാണവീട്ടുകാരും എന്തു ചെയ്യണമെന്നറിയാതെ കുഴങ്ങി. വരന്റെ ആളുകള്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് യുവതിയുടെ വീട്ടുകാരെ സമീപിച്ചിരിക്കയാണ്. യുവതിയുടെ രക്ഷിതാവിന്റെ പരാതിയില്‍ കൊയിലാണ്ടി പോലിസ് കേസെടുത്തു.
Next Story

RELATED STORIES

Share it