വിവാഹിതയായ യുവതിയെ വീണ്ടും വിവാഹം കഴിപ്പിച്ചതായി പരാതി
BY fousiya sidheek18 May 2017 5:37 AM GMT
fousiya sidheek18 May 2017 5:37 AM GMT
പൊന്നാനി : നിലവില്‍ വിവാഹിതയായ യുവതിയെ രണ്ടാമതും മറ്റൊരാള്‍ക്ക് വിവാഹം കഴിപ്പിച്ചുകൊടുത്തതായി പരാതി. ഇതിന് ഒത്താശ ചെയ്തുകൊടുത്ത പൊന്നാനി അഴീക്കല്‍ തഖ്വവ പള്ളിയിലെ ഖത്തീബിനെതിരെ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. പാലപ്പെട്ടിയിലാണ് യുവതിയുടെ നിലവിലെ ഭര്‍ത്താവ്. ഇവരിപ്പോള്‍ സുഖമില്ലാതെ ആശുപത്രിയില്‍ ചികില്‍സയിലാണ്. എന്നാല്‍ ഇക്കാര്യം മറച്ചുവെച്ചു കൊണ്ട് യുവതി രണ്ടാമതും വിവാഹത്തിന് തയ്യാറാവുകയായിരുന്നു. ആദ്യ വിവാഹം വിവാഹമോചനം ചെയ്തതായാണ് അഴിക്കല്‍ പള്ളി ഖത്തീബിനെ അറിയിച്ചിരുന്നത്. എന്നാല്‍ ഇക്കാര്യം അന്വേഷിക്കാന്‍ ഖത്തീബ് തയ്യാറാകാതെ യുവതിയെ രണ്ടാമതും വിവാഹം കഴിപ്പിക്കുകയായിരുന്നു. സംഭവം പുറത്തായതോടെ പാലപ്പെട്ടി മഹല്ല് കമ്മിറ്റി ആഴിക്കലിലെ പള്ളി ഭാരവാഹികളെ വിഷയം അറിയിച്ചു. തന്നെ തെറ്റിദ്ധരിപ്പിച്ചതുകൊണ്ടാണ് വിവാഹത്തിന് കാര്‍മ്മികത്വം വഹിച്ചതെന്ന് ഖത്തീബ് വിശദീകരിച്ചു. യുവതിയുടെ വീട്ടുകാര്‍ തന്നെ വഞ്ചിക്കുകയായിരുന്നു വെന്ന് ഖത്തീബ് പറയുന്നു. മത നിയമപ്രകാരം ഒരാളുടെ ഭാര്യക്ക് വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം ചെയ്യാനാവില്ല .ഈ നിക്കാഹ് അഴീക്കലിലെ മഹല്ല് അറിയാതെയാണ് ഖത്തീബ് നിര്‍വഹിച്ചത്. പുതിയ വിവാഹം നിയമപരമായി നിലനില്‍ക്കില്ലെന്ന് രേഖാമൂലം അറിയിക്കാനിരിക്കുകയാണ് അഴിക്കല്‍ പള്ളിക്കമ്മിറ്റി.
Next Story
RELATED STORIES
അസ്സലാമു അലൈക യാ ശഹ്റ റദമാന്|റമദാന് വിചാരം എപ്പിസോഡ് 30
9 April 2024 7:51 AM GMTഉപദേശികള്‍ ഓര്‍മിക്കേണ്ടത്|റമദാന് വിചാരം എപ്പിസോഡ് 29
8 April 2024 8:00 AM GMTഫിത്വര്‍ സകാത്ത്; അറിയേണ്ടത്|റമദാന് വിചാരം എപ്പിസോഡ് 28
8 April 2024 7:58 AM GMTമര്‍ദ്ദിതരുടെ റമദാന്|റമദാന് വിചാരം എപ്പിസോഡ് 27
6 April 2024 5:09 AM GMTതൗബയുടെ പ്രാധാന്യം | റമദാൻ വിചാരം എപ്പിസോഡ് 26 |
5 April 2024 6:03 AM GMTസുന്നത്ത് നോമ്പുകളുടെ മഹത്വം|റമദാന് വിചാരം എപ്പിസോഡ് 25
4 April 2024 6:25 AM GMT