വിവാഹാഭ്യര്‍ഥന നിരസിച്ച യുവതിയെ വെട്ടിക്കൊന്നു

ഇന്‍ഡോര്‍: മധ്യപ്രദേശില്‍ വിവാഹാഭ്യര്‍ഥന നിരസിച്ച 24കാരിയെ മുന്‍ സഹപാഠി അരിവാള്‍കൊണ്ട് വെട്ടിക്കൊലപ്പെടുത്തി. യുവതിക്ക് 40 തവണ വെട്ടേറ്റു. സ്വകാര്യ സ്ഥാപനത്തിലെ അക്കൗണ്ടന്റായ സുപ്രിയ ജയിനാണു മരിച്ചത്. ഹോട്ടലില്‍ വെയ്റ്റര്‍ ജോലിചെയ്യുന്ന കമലേഷ് സാഹു (24)വാണ് കൊലപാതകം നടത്തിയതെന്നു പോലിസ് പറഞ്ഞു.
സുപ്രിയ ജയിനും കമലേഷ് സാഹുവും ദമോഹ് ജില്ലയിലെ നവോദയ വിദ്യാലയത്തില്‍ സഹപാഠികളായിരുന്നു. വ്യാഴാഴ്ച രാത്രി ജോലി കഴിഞ്ഞു വരുമ്പോഴാണ് സുപ്രിയ ആക്രമിക്കപ്പെട്ടത്. ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ ആയിരുന്നു അന്ത്യം. ഏതാനും ദിവസം മുമ്പ് സാഹു ഫേസ്ബുക്ക് വഴി സുപ്രിയക്ക് വിവാഹാഭ്യര്‍ഥന അയച്ചിരുന്നു.
അവര്‍ അത് നിരസിച്ചിരുന്നു. സാഹു മൊബൈല്‍ ഫോണ്‍ വഴി അയച്ച സന്ദേശങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്.



Next Story

RELATED STORIES

Share it