Flash News

വിവാഹാഭ്യര്‍ഥന നിരസിച്ചു; യുവതി കാമുകന്റെ ജനനേന്ദ്രിയം മുറിച്ചു



ന്യൂഡല്‍ഹി: വിവാഹം കഴിക്കാന്‍ തയ്യാറാവാത്ത കാമുകന്റെ ജനനേന്ദ്രിയം യുവതി മുറിച്ചു.  ഡല്‍ഹിയിലെ മംഗോള്‍പുരിയിലാണ് സംഭവം ബുധനാഴ്ച രാത്രിയാണ് സംഭവം. 35കാരനായ തെരുവ് കച്ചവടക്കാരനായ യുവാവും 22കാരിയായ യുവതിയും നാലു വര്‍ഷത്തോളമായി പ്രണയത്തിലായിരുന്നു. കഴിഞ്ഞ ബുധനാഴ്ച രാത്രി 11.30ഓടെ യുവതി യുവാവിനെ വീട്ടീലേക്ക് വിളിച്ചുവരുത്തി. തന്നെ വിവാഹം കഴിക്കണമെന്ന യുവതിയുടെ ആവശ്യം യുവാവ് നിരസിച്ചു. തുടര്‍ന്ന് യുവതി തന്നെ കുളിമുറിയിലേക്ക് തള്ളിയിട്ടെന്നും വസ്ത്രമഴിച്ച് ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചെന്നും യുവാവ് പോലിസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഇത് നിഷേധിച്ചപ്പോള്‍ അടുക്കളയിലെ കറിക്കത്തി കൊണ്ടു വന്ന് തന്നെ ഭീഷണിപ്പെടുത്തി. എന്നിട്ടും വഴങ്ങാതായപ്പോള്‍ തന്റെ ലിംഗം ഛേദിക്കുകയായിരുന്നുവെന്ന് പോലിസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.
Next Story

RELATED STORIES

Share it